അങ്ങനെ ലോക്കായി ഗയ്‌സ്, വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഭാഗ്യ സുരേഷ് ഗോപി, വിശേഷങ്ങള്‍ പങ്കുവെച്ച് താരപുത്രി

1814

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ഇന്നും താരത്തിന് ആരാധകരേറെയാണ്.

Advertisements

സുരേഷ് ഗോപിക്ക് മലയാളികള്‍ ഏറെ ആരാധിക്കുന്ന ഒനു നല്ല വ്യക്തിത്വം കൂടിയുണ്ട്. ഒരു നല്ല മനുഷ്യ സ്നേഹിയായ സുരേഷ് ഗോപി ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്താറുണ്ട്. സഹായങ്ങള്‍ വാരിക്കോരി നല്‍കുന്നയാളാണ് അദ്ദേഹം.

Also Read: അവളെ അഴിച്ച് വിട്ടിരിക്കുവാണോ, നീയൊക്കെ എന്ത് ഭര്‍ത്താവാണ് എന്ന് സ്ത്രീകള്‍ വരെ ചോദിച്ചു, സോഷ്യല്‍മീഡിയയില്‍ നിന്നും നേരിട്ട ചോദ്യങ്ങളെ കുറിച്ച് ജീവ പറയുന്നു

ഒരു മികച്ച കുടുംബനാഥന്‍ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് കേരളക്കരയ്ക്ക് പ്രിയപ്പെട്ടത് തന്നെ. താരത്തിന്റെ മക്കളില്‍ ഗോകുല്‍ സുരേഷ് മാത്രമാണ് സിനിമയില്‍ സജീവമായത്.

കഴിഞ്ഞ ദിവസമായിരുന്നു താര കുടുംബത്തില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത പുറത്തുവന്നത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാന്‍ ഒരുങ്ങുകയാണെന്നായിരുന്നു ആ സന്തോഷ വാര്‍ത്ത. ഭാഗ്യയുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: സുനിയണ്ണെനെവിടെ എന്നാണ് ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങപ്പോള്‍ കേള്‍ക്കുന്ന ചോദ്യമെന്ന് അശ്വതി, എന്നോട് ചോദിക്കുന്നത് ചന്ദ്രികയെക്കുറിച്ചാണെന്ന് അനീഷും, രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

ശ്രേയസ് മോഹനാണ് താരപുത്രിയുടെ വരന്‍. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യ. ശ്രേയസ് മോഹന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി റീ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഭാഗ്യ തന്റെ സന്തോഷം അറിയിച്ചത്.

അങ്ങനെ ലോക്കായി ഗയ്‌സ് എന്നായിരുന്നു ഭാഗ്യയ്‌ക്കൊപ്പമുള്ള ചിത്ര പങ്കുവെച്ച് ശ്രേയസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഇരുവരുടെയും വിവാഹം.

Advertisement