മലയാളികളുടെ പ്രിയപ്പട്ട താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ. ഭാര്യ രാധികയും നാല് മക്കളും സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രശസ്തരാണ്. മക്കളായ ഗോകുലും മാധവും സിനിമാ ലോകത്തേക്ക് എത്തിയെങ്കിലും പെണ്‍മക്കളായ ഭാഗ്യയും ഭാവ്നിയും പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മക്കളായതുകൊണ്ടു തന്നെ വിമര്‍ശനങ്ങളെല്ലാം കേട്ടുകൊണ്ടിരിക്കുന്നവരല്ല, മക്കളാരും. അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ മക്കള്‍ക്ക് മടിയില്ല.
തങ്ങളേയും സ്വന്തം അച്ഛനേയുമെല്ലാം അപമാനിച്ച് കമന്റുകള്‍ ചെയ്തവര്‍ക്ക് സുരേഷ് ഗോപിയുടെ മക്കള്‍ നല്‍കിയ മറുപടികളാണ് ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ മകള്‍ ഭാഗ്യ സുരേഷ് പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.
ഭാഗ്യ സുരേഷ് ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയിരുന്നു. ഇതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചപ്പോഴായിരുന്നു ഭാഗ്യയ്ക്ക് നേരെ അധിക്ഷേപ കമന്റ് വന്നത്. ഭാഗ്യ കേരളത്തനിമയില്‍ കസവു സാരി അണിഞ്ഞാണ് ബിരുദം സ്വീകരിക്കാനെത്തിയിരുന്നത്.
നേട്ടത്തില്‍ ഭാഗ്യയെ അഭിനന്ദിക്കുന്നതി പകരും ആക്ഷേപിക്കാനും ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെ ശ്രമുണ്ടായി. ഇതിനോട് കടുത്ത ഭാഷയിലാണ് താരപുത്രി പ്രിതകരിച്ചത്.ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ വണ്ണം കൂടിയവര്‍ക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ് രേഖപ്പെടുത്തിയത്. എന്നാല്‍, ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങില്‍ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാന്‍ ശ്രമിക്കുമ്പോള്‍ താന്‍ സ്വന്തം നാടിന്റെ സംസ്‌കാരത്തിനു ചേരുന്ന വേഷം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ മറുപടിയില്‍ പറഞ്ഞു.
മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ ചോദിക്കുന്നു. വിമര്‍ശകന്റെ കമന്റ്, ”അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്നു വച്ചാല്‍ നീളത്തെക്കാള്‍ വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കും”-എന്നായിരുന്നു.
ഇതിന് ഭാഗ്യ സുരേഷ് നല്‍കിയ മറുപടി ഇങ്ങനെ: ”ചോദിക്കാതെ തന്നെ നല്‍കിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങള്‍ ഞാന്‍ ഇനിയും ധരിക്കും.”
”എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാന്‍ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്റെ കാര്യത്തില്‍ താല്‍പര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.”- താരപുത്രി കുറിച്ചിരുന്നു.
കൂടാതെ, സുരേഷ് ഗോപിയുടെ വെളുത്ത താടി ഉള്ള ഫോട്ടോയും മറുസൈഡില്‍ സിംഹവാലന്‍ കുരങ്ങിന്റെ എഡിറ്റ് ചെയ്ത മുഖവും ആണ് വെച്ച് ഒരാള്‍ അധിക്ഷേപിച്ചപ്പോള്‍ ഗോകുല്‍ സുരേഷും അന്ന് രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്. ഇതിനു മറുപടിയുമായി സാക്ഷാല്‍ ഗോകുല്‍ സുരേഷ് തന്നെ രംഗത്ത് വന്നത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിന് ഗോകുല്‍ നല്‍കിയ മറുപടി, രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു.
അന്ന് ഗോകുലിനെ അനുകൂലിച്ച് നിരവധി പേര് എത്തിയിരുന്നു. അച്ഛന്റെ ഉശിരുള്ള മക്കള്‍ തന്നെ എന്ന കമന്റുകളാണ് ഇരുവര്‍ക്കും ഇപ്പോഴും ലഭിക്കുന്നത്.