‘നോ ബോഡി ടച്ചിങ്ങ് പ്ലീസ്’, അകലം പാലിച്ച് നിൽക്കാൻ മാധ്യമപ്രവർത്തകരോട് സുര്‌ഷേ ഗോപി; വൈറലായി വാക്കുകൾ

285

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വൻ വിവാദത്തിലേക്ക് എത്തിയത്. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

Advertisements

അതേസമയം, സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ പിന്തുണയും ഏറുകയാണ്. സുരേഷ് ഗോപിയുടേത് അദ്ദേഹത്തിന്റെ വാക്കുകൾ പോലെ ഒരു പിതാവിന്റെ വാത്സല്യമാണ് എന്നാണ് പിന്തുണയ്ക്കുന്നവർ പറയുന്നത്. വ്യക്തിപരമായി അരിയുന്നവരെല്ലാം സുരേഷ്ഗോപിയെ പിന്തുണയ്ക്കുന്നുണ്ട് ഈ വിഷയത്തിൽ.

ALSO READ- കലയിലും പഠനത്തിലും മിടുക്കി; ആദ്യത്തെ കണ്‍മണിയെ കാണും മുന്‍പെ മ രണം; കുഞ്ഞിനെയെങ്കിലും തിരികെ കിട്ടാന്‍ കണ്ണീരോടെ പ്രാര്‍ത്ഥനയുമായി അമ്മ; തീരാനോവായി ഡോ. പ്രിയ

അതേസമയം, മാധ്യമസ്ഥാപനമടക്കം മാധ്യമപ്രവർത്തകയ്ക്ക് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയിരുന്നു. കേസിൽ നിന്നും പിന്നോട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് മാധ്യമപ്രവർത്തകയുടെ വാക്കുകൾ.

ഇതിനിടെ, കൊച്ചി മാധ്യമ പ്രവർത്തകരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്ങ് പ്ലീസ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറയുകയായിരുന്നു.

‘നോ ബോഡി ടച്ചിങ്ങ് പ്ലീസ്’, അകലം പാലിച്ച് നിൽക്കാൻ മാധ്യമപ്രവർത്തകരോട് സുര്‌ഷേ ഗോപി; വൈറലായി വാക്കുകൾ‘മലയാളി ആയതില്‍ അഭിമാനിക്കുന്നു’; കേരളീയം ഉദ്ഘാടന ചടങ്ങില്‍ കിടിലന്‍ സെല്‍ഫിയുമായി മോഹന്‍ലാല്‍; ആഘോഷമാക്കി ആരാധകര്‍

സുരേഷ് ഗോപി കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകരെ പരിഹസിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി സ്പർശിച്ചതാണ് കേസിന് കാരണമായത്.

മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവർത്തക കൈ തട്ടി മാറ്റുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു.

Advertisement