ഒരു ഓണക്കാലത്ത് എത്തി മലയാളത്തിലെ ഹിറ്റ് ചാർട്ടുകളിൽ എത്തിയ ചിത്രമാണ് റാഫി മെക്കാർട്ടിന്റെ തെങ്കശിപ്പട്ടണം സിനിമ. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയത്.
സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോൾ സുരേഷ് ഗോപി സിനിമയിലില്ലായിരുന്നുവെന്ന് സംവിധായകൻ റാഫി തന്നെ ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് വിശദീകരിക്കുകയാണ് നടൻ സുരേഷ് ഗോപി.
തെങ്കാശിപ്പട്ടണത്തിലേക്ക് ആദ്യം മമ്മൂട്ടിയേയും പിന്നീട് മോഹൻലാലിനെയുമാണ് ആദ്യം രിഗണിച്ചതെന്നും പിന്നീട് ഒരു വ്യത്യസ്തത അനുഭവപ്പെടാൻ വേണ്ടിയാണ് സംവിധായകൻ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറയുന്നു.
അതേസമയം, തന്നെ ആ കഥാപാത്രമായി ആലോചിച്ചപ്പോൾ തന്നെ അവരൊക്കെ പൊട്ടിച്ചിരിച്ച് പോയി എന്നാണ് സുരേഷ് ഗോപി പറയുന്നത്.
കാരണം അതിനുമുൻപൊക്കെ ടിപ്പ് ടോപ്പായിട്ട് പോലീസ് യൂണിഫോമിട്ട് അത് ചുളുങ്ങാതെ ഭയങ്കര സ്‌ട്രെയിറ്റ് ആക്കി ഇൻസൈഡൊക്കെ ചെയ്ത് ഡീസന്റായി നടക്കുന്ന ആളായ തന്നെ, പെട്ടെന്ന് മുണ്ടുമടക്കിക്കുത്തുമ്പോൾ അടിവസ്ത്രം വെളിയിൽ ചാടിനിൽക്കുന്ന രൂപത്തിലുള്ള ഈ കണ്ണപ്പൻ മുതലാളിയായി ആലോചിച്ചപ്പോൾ പൊട്ടിപ്പൊട്ടി ചിരിച്ചുപോയെന്നാണ് താരം പറയുന്നത്.