നാട്ടുകാര്‍ പലതും പറയും, വട്ടാണെന്ന് പറയും കിളിപോയെന്ന് പറയും; ലെനയെ കുറിച്ച് പറയുന്ന ആളുകളുടെ കിളി പോയിരിക്കാണെന്ന് സുരേഷ് ഗോപി

118

ഈ അടുത്ത് നടി ലെന പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും മൈഗ്രേനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ തരത്തിലുള്ള വിമർശനമാണ് താരം നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ലെനയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവരുടെ കിളി പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

Advertisements

ലെന ആദ്ധ്യാന്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല. മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണെന്ന് നടൻ പറഞ്ഞു.

ഒന്നുകിൽ എല്ലാ മാസവും അല്ലെങ്കിൽ ലെനയ്ക്ക് സൗകര്യമുള്ളപ്പോൾ കുട്ടികളുമായി ഒരു ഇന്ററാക്ഷൻ സെഷൻ വെക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും… കിളിപോയിയെന്ന് പറയും.

ലെനയെ കുറിച്ച് പറയുന്ന ആളുകളുടെ കിളി പോയിരിക്കാണ്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ്. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും. നമുക്ക് മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം സുരേഷ് ഗോപി പറഞ്ഞു.

 

 

Advertisement