അഖില്‍ സത്യന്റെ സിനിമയില്‍ സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു, ഒപ്പം നസ്‌റിയയും

16

സൂപ്പര്‍താരവും എംപിയുമായ സുരേഷ് ഗോപിയും മലയാളികലുടെ പ്രിയ നായിക ശോഭനയും വീണ്ടുമൊന്നിക്കുന്നു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Advertisements

ചിത്രത്തില്‍ നസ്രിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേ സമയം ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

മണിച്ചിത്രത്താഴ്, ഇന്നലെ,കമ്മിഷണര്‍,രജപുത്രന്‍ തുടങ്ങി കുറച്ച് സിനിമകളിലെ ഇരുവരും ഒന്നിച്ചിട്ടുള്ളു. 2005 ല്‍ പുറത്തിറങ്ങിയ ജയരാജ് ന്റെ മകള്‍ക്ക് എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചത്.

2013 ഇല്‍ റിലീസ് ചെയ്ത തിരയാണ് ശോഭന അവസാനമായി മലയാളത്തില്‍ ചെയ്ത സിനിമ. സുരേഷ് ഗോപി ഇപ്പോള്‍ തൃശ്ശൂരിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്.

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ ശേഷം സിനിമാ ചിത്രീകരണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

Advertisement