മാധവ് രാമദാസന്‍ ഗിന്നസ് പക്രുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇളയരാജയിലെ പുതിയ ഗാനം പുറത്തിറങ്ങി.
നടന്‍ സുരേഷ് ഗോപി ആലപിച്ച ചെറു ചെറു ചതുരങ്ങള്‍ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രതീഷ് വേഗ ഈണം പകര്‍ന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.
മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.
മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുദീപ് ടി ജോര്‍ജിന്റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
തൃശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്ന ചിത്രമാണിത്. മാര്‍ച്ച് 22ന് ചിത്രം തിയേറ്ററുകളിലെത്തും.