പമ്പരം പോലെ കറങ്ങേണ്ടി വരും; നീ ഇനി ഇലക്ഷനില്‍ നില്‍ക്കല്ലേ എന്ന് മമ്മൂട്ടി പറഞ്ഞു; വെളിപ്പെടുത്തി സുരേഷ് ഗോപി

104

രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും രാഷ്ട്രീയക്കാരനായി നേട്ടങ്ങളുണ്ടാക്കാതെ എല്ലാവരേയും സഹായിക്കുന്ന മനസാണ് നടന്‍ സുരേഷ് ഗോപിയുടേത്. താരത്തിന്റെ ഈ സ്വഭാവം ഒരുപാട് വിമര്‍ശനങ്ങള്‍ക്കും പിന്തുണയ്ക്കും കാരണമാകാറുണ്ട്. പലപ്പോഴും കൊച്ചുകുഞ്ഞുങ്ങളെ പോലെ പ്രതികരിക്കുന്ന താരം, ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഉദാരമതിയാകുന്ന നിമിഷങ്ങളും കുറവല്ല.

തീപ്പൊരി ഡയലോഗുകളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച് സുരേഷ് ഗോപി ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത താരപ്രഭ ചെറുതല്ല. ഇന്നും സുരേഷ് ഗോപിയുടെ ആരാധകര്‍ മുമ്പത്തെ ആരാധകര്‍ തന്നെയാണ്. ഇപ്പോഴിതാ രാഷ്ട്രീയത്തില്‍ സജീവമാകേണ്ടെന്ന് നടന്‍ മമ്മൂട്ടി ഉപദേശിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി.

Advertisements

തന്നോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെ പറയാനുണ്ടായ കാരണവും സുരേഷ് ഗോപി വെളിപ്പെടുത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂക്ക തന്റെയടുത്ത് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേടാ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെന്നും പറഞ്ഞെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ALSO READ-‘ലഹരിയ്ക്ക് അടിമയായ വിനായകന്‍ പേക്കൂത്തുകള്‍ നടത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?’ ചോദ്യവുമായി ഉമ തോമസ് എംഎല്‍എ

‘നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും.’- എന്നാണ് മമ്മൂട്ടിപറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു.

ഈ സമയത്ത് താന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. താനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പുള്ളി പറഞ്ഞ് പിണങ്ങുകയായിരുന്നു. പുള്ളി അതിന്റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണെന്നും സുരേഷ് ഗോപി പറയുന്നു.

ALSO READ-ഫാമിലിയോടൊപ്പം തിളങ്ങി ജീത്തു ജോസഫ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ! ഇതാണോ ശരിക്കുള്ള ജോര്‍ജ് കുട്ടിയും കുടുംബവുമെന്ന് ആരാധകരും

തനിക്ക് ഇത് ചെയ്യുന്നത് ഇഷ്ടമാണ്. കൊവിഡ് കാലത്തെ തനിക്ക് തരണം ചെയ്ത് വരാന്‍ പറ്റിയെങ്കില്‍ തന്റെ ഒരു ട്രിപ്പിള്‍ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു. തനിക്കത് ചെയ്യാന്‍ കഴിയും. അത് ചെയ്‌തേ മതിയാവൂ. ഇത്രയും അവസരങ്ങള്‍ കിട്ടി, ആ അനുഭവം താന്‍ നേടിയെങ്കില്‍ ആ മേഖലയില്‍ ഞാനത് വൃഥാവിലാക്കാന്‍ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഡോക്ടറേറ്റ് എടുത്ത് വന്നിട്ട് ഹോട്ടല്‍ നടത്താന്‍ പോകുകയാണെന്ന് പറയുന്ന ഏര്‍പ്പാടാണ് അത്. സിനിമയിലും ട്രിപ്പിള്‍ പിഎച്ച്ഡി അല്ലായിരുന്നോ, പിന്നെന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിക്കുന്നവരുണ്ടാവും.

കുറച്ചൊക്കെ നമുക്ക് ജനങ്ങളോടും ഒരു കടപ്പാടും ബഹുമാനവും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരങ്ങളും നമുക്ക് കിട്ടണമെന്നും അത് തനിക്ക് ധാരാളമായി കിട്ടുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി നായകനാവുന്ന പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Advertisement