‘കുടുംബം നോക്കിയത് രാധികയാണ്; അഞ്ച് ലക്ഷം ശമ്പളം കൊടുക്കും’; മകളുടെ വിവാഹം ആര്‍ഭാടമായി നടത്തേണ്ടത് മാര്‍ക്കറ്റിന്റെ ആവശ്യമാണ്: സുരേഷ് ഗോപി

3171

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ താരത്തിന്‍രെ മകള്‍ ഭാഗ്യ സുരേഷ് വിവാഹത്തിന് ഒരുങ്ങുകയാണ.് മകളുടെ വിവാഹത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ഗരുഡന്‍ സിനിമയുടെ പ്രമോഷനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മകളുടെ വിവാഹത്തെക്കുറിച്ച് താന്‍ ഭയങ്കര എക്‌സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്‌കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാന്‍. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

Advertisements

തന്റെ മകളുടെ വിവാഹം ആര്‍ഭാട വിവാഹം ആയിരിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. തനിക്ക് പണ്ടുകാലത്ത് ആര്‍ഭാടവിവാഹത്തിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മള്‍ മകന്റെയോ മകളുടെയോ വിവാഹം നടത്തുമ്പോള്‍ ഒരു മാര്‍ക്കറ്റ് കൂടിയാണ് ഉണരുന്നതെന്ന് സുരേഷ് ഗോപി വിശദീകരിക്കുന്നു.

അപ്പോള്‍ അവര്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നു. പലര്‍ക്കും പല രീതിയില്‍ ഒരു വിവാഹം സഹായം ആകുമെന്നും, മകളുടേതും ആര്‍ഭാട വിവാഹം ആയിരിക്കുമെന്ന തരത്തിലുള്ള സൂചന നല്‍കി സുരേഷ് ഗോപി സംസാരിച്ചു.

ALSO READ- ജിപിയെ വിവാഹം ചെയ്ത് ഗോപിക പോകുമ്പോള്‍ ആരാകും അഞ്ജലി ആയി എത്തുക; ഷഫ്‌നയോ കൃഷ്ണ പ്രിയയോ? ചര്‍ച്ചയുമായി പ്രേക്ഷകര്‍

വിവാഹത്തിന് ഒരു വീക്ക് ഒന്നും ആഘോഷം ഉണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന രീതി പണ്ട് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാന്‍ നോക്കണമെന്നും താരം വിശദീകരിച്ചു.

ദൈവം എന്നെ സമ്മതിക്കുന്ന തരത്തില്‍ ഞാന്‍ ആ വിവാഹം നടത്തും. പണ്ടൊക്കെ ആര്‍ഭാട കല്യാണത്തിനു ഞാന്‍ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി പണം ഉള്ളവന്‍ മക്കളുടെ വിവാഹം ആര്‍ഭാടം ആകുമെന്ന്. ഞാന്‍ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

താന്‍ ഒരു ഉപദേശവും മകള്‍ക്ക് നല്‍കിയിട്ടില്ല. പിജിക്ക് പോകും മുന്‍പേ അവളെ പിടിച്ചുവിവാഹം കഴിപ്പിച്ചതാണ്. ആദ്യം അവള്‍ പോകും. പിന്നാലെ അവനും പോകും. അവള്‍ പഠിക്കുന്നതിലൂടെ തനിക്കാണ് ഗുണം. അവള്‍ തന്റെ കണ്ടന്റ് മാനേജര്‍ ആണ്. ആദിവാസികളുടെ തന്നെ വിഷയങ്ങള്‍ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. അതിന് ശമ്പളം കൊടുക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ALSO READ- ചുരുണ്ട മുടിയായതിനാല്‍ നീണ്ടിരിക്കുന്നതാണ് നല്ലതെന്ന് പറയാറുള്ളത്, ഷോര്‍ട്ട് ഹെയര്‍ എനിക്ക് ചേരുമോയെന്നും അറിയില്ല; ഹന്‍സിക

ജോയ് മാത്യു ഭാര്യക്ക് അന്‍പതിനായിരം കൊടുക്കുന്ന വാര്‍ത്ത ഞാന്‍ കണ്ടപ്പോള്‍ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിന്. അടുത്തമാസം മുതല്‍ അഞ്ചുലക്ഷം വരെ ഞാന്‍ അവള്‍ക്ക് ശമ്പളം കൊടുക്കുമെന്ും സുരേഷ് ഗോപി പറഞ്ഞു.

മക്കളെ വിവാഹം കഴിപ്പിക്കാന്‍ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാന്‍ നാടുനീളം സിനിമ ചെയ്തു നടന്നപ്പോള്‍ അവളാണ് കുടുംബം നോക്കിയത്. ഞാന്‍ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവള്‍ക്ക് ഇനി ശമ്പളമായി ഞാന്‍ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement