മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.
കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന് എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്കുന്ന ആള് കൂടിയാണ് അദ്ദേഹം. അടുത്തിടെയായിരുന്നു താരത്തിന്റെ മൂത്തമകള്‍ ഭാഗ്യയുടെ വിവാഹം.
Also Read:സൂര്യയുമായി വേര്‍പിരിയുകയാണെന്ന് വാര്‍ത്തകള്‍, വീഡിയോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് ജ്യോതിക
വളരെ ആഡംബരമായിട്ടായിരുന്നു വിവാഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത വിവാഹത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തിന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി സോഷ്യല്‍മീഡിയയില്‍.
മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അവരുടെ കുടുംബത്തിനുമൊപ്പം ഭാഗ്യയും സുരേഷ് ഗോപിയും രാധികയും , ഗോകുലും മാധവും ഭാവ്നിയും നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഭാഗ്യയുടെ വിവാഹത്തലേന്ന് എടുത്ത ചിത്രമായിരുന്നു അത്.
ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ചിത്രത്തിന് സ്നേഹം തുളുമ്പുന്ന ലവ് ഇമോജികളായിരുന്നു സുരേഷ് ഗോപി അടിക്കുറിപ്പായി നല്‍കിയത്.
വിവാഹത്തിന്റെ തലേന്ന് ഗുരുവായൂരില്‍ എത്തിയ മോഹന്‍ലാലിനും മമ്മൂട്ടിക്കും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിയായിരുന്നു ഭാഗ്യ വിവാഹത്തിന് ഒരുങ്ങിയതെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.