മകന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല, ഗോകുലിന് ഭാരമാകുന്ന തരത്തില്‍ നിലവാരമുള്ള നടനല്ല ഞാന്‍; സുരേഷ് ഗോപി

104

അച്ഛനും അമ്മയ്ക്കും പിന്നാലെ നിരവധി താരങ്ങളാണ് സിനിമയിലേക്ക് വരുന്നത്. ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന നടീനടന്മാരുടെ മക്കളും അഭിനയ ലോകത്തേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. ചിലരൊക്കെ തുടരെത്തുടരെ സിനിമ ചെയ്യുന്നുണ്ട്.

Advertisements

എന്നാൽ പാരമ്പര്യം പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന മക്കൾ ചുമക്കുന്ന ഒരു സമ്മർദ്ദത്തിന്റെ ഭാരം ഉണ്ട് ആ ഭാരം ഒരിക്കലും തന്റെ മകന് നൽകുന്നില്ലെന്ന് നടൻ സുരേഷ് ഗോപി പറയുന്നു. ഗരുഡൻ എന്ന തൻറെ പുതിയ സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം .

ഇതിനിടെയാണ് മകൻ ഗോകുൽ സുരേഷിനെ കുറിച്ചും താരം സംസാരിച്ചത്. അച്ഛൻറെ പാത പിന്തുടർന്ന് അഭിനയ ലോകത്തേക്ക് എത്തിയ ഗോകുൽ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമയിൽ പോലീസ് വേഷം ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻറെ ഒരു ടിപ്പും താൻ എടുത്തിട്ടില്ലെന്നാണ് താരപുത്രൻ പറഞ്ഞത്, എന്നാൽ ആ യൂണിഫോം മാത്രം അണിഞ്ഞിട്ടുണ്ട്. ഇതു തന്നെയായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

also read
കപ്പലണ്ടി വില്‍ക്കുന്നതിനിടെയാണ് സോനുവിനെ കണ്ടത്, ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ എന്റെ സങ്കല്‍പത്തിലുള്ള ഒരു പുരുഷനല്ല നീയെന്ന് അവള്‍ പറഞ്ഞു ; പ്രണയകഥ പറഞ്ഞു ബഷീര്‍ ബഷി
അതേസമയം മകൻറെ സിനിമകൾ താൻ കണ്ടിട്ടില്ലെന്നും മുദ്ദുഗൗ എന്ന ചിത്രമാണ് കണ്ടിട്ടുള്ളത് അതും തിരക്കു കാരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പലരും മകൻറെ സിനിമ കണ്ടു എന്നെ വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. നൈല ഉഷ വിളിച്ചപ്പോൾ പറഞ്ഞു ചെറുതായി സുരേഷേട്ടനെ ഫീൽ ചെയ്തു എന്ന്, അതിപ്പോൾ ഡിഎൻഎ അതായി പോയില്ലേ എന്ന് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നിലവാരത്തിൽ അവരുടെ മക്കളെ അളക്കുന്നത് പോലെ, ഗോകുലിന് ഭാരമാകുന്ന തരത്തിൽ നിലവാരമുള്ള നടനല്ല ഞാൻ. അതുകൊണ്ട് അവന് സ്വതന്ത്ര്യമായി അഭിനയിക്കാം, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതാരെയും വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല നടൻ പറഞ്ഞു.

Advertisement