ചില പിശാചുക്കളുടെ പരാമര്‍ശങ്ങള്‍ ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ചിട്ടും അവര്‍ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വം, കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഇനിയും ഗണേശോത്സവത്തില്‍ പങ്കെടുക്കുമെന്ന് സുരേഷ് ഗോപി

119

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ഗണേശോത്സവത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിലര്‍ ചില പരാമര്‍ശങ്ങളിലൂടെ ഹിന്ദു വിശ്വാസികളെ പ്രതിസന്ധിയിലാക്കി അതുവഴി ഒരു ലഹളക്ക് തുടക്കമിടാനാണ് ശ്രമിച്ചതെന്നും സുരേഷ് ഗോപി പറയുന്നു.

Advertisements

ഷൊര്‍ണ്ണൂരില്‍ സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ഹിന്ദുക്കളെ ഉണര്‍ത്താന്‍ ചില പിശാചുക്കളുടെ പരാമര്‍ശങ്ങള്‍ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികള്‍ക്ക് വേദിച്ചിട്ടും അവര്‍ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വമെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അറിഞ്ഞുകൊണ്ട് എടുത്തത് ആണ്; നടി സനുഷ പറയുന്നു

ഹിന്ദു വിശ്വാസികളെല്ലാം സംയമനം പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. നാമജപ ഘോഷയാത്രയൊക്കെ വൈകാരികമായ പ്രകടനങ്ങള്‍ തന്നെയായിരുന്നുവെന്നും ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ ഹിന്ദുവിന്റെ ആകാശപൂര്‍വ്വമായ ഒരു വികാരത്തില്‍ നിന്നുണ്ടായ കണ്ണീരൊഴുക്കാണ് കേരളം കണ്ടതെന്നും താരം പറഞ്ഞു.

മറ്റ് ദൈവങ്ങളെയും വിശ്വാസങ്ങളെയും പുച്ഛിക്കാനോ അവരുടെ ദൈവങ്ങളുടെ പേര് പറയാനോ തയ്യറായില്ലെന്നത് തങ്ങളുടെ സംസ്‌കാരമാണെന്നും തനിക്ക് ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മുടെ പ്രതിരോധം എന്നത് ഭക്തിയുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള നമ്മുടെ അവകാശപൂര്‍ണമായ നിര്‍വ്വഹണമായിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: ഇത്രയ്ക്കും വേണ്ടായിരുന്നു; സാരിയിലുള്ള ഫോട്ടോ പങ്കുവെച്ച് അനുപമ, പിന്നാലെ വിമര്‍ശനം

തന്നെ ഏഴു വര്‍ഷത്തോളമായി ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വിളിക്കുകയാണ്. എന്നാല്‍ തിരക്കുകള്‍ കാരണം കഴിഞ്ഞില്ലെന്നും ഇനി കൊക്കില്‍ ജീവനുള്ളിടത്തോളം കാലം നടുനിവര്‍ത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം ഉറപ്പായും ഗണേശോത്സവത്തില്‍ പങ്കെടുക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement