പ്രചാരണത്തിന് എത്തിയ സ്ഥലത്ത് കാണാന്‍ ആള്‍ക്കാരില്ല, പൊട്ടിത്തെറിച്ച് സുരേഷ് ഗോപി,സഹായിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് പോയി പ്രവര്‍ത്തിക്കുമെന്ന് ബൂത്ത് ഏജന്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബിജെപി നേതാവ്

53

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.

Advertisements

സുരേഷ് ഗോപി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ആളുകള്‍ കുറഞ്ഞതിന്റെ പേരില്‍ പ്രവര്‍ത്തകരോട് തട്ടിക്കയറുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും വാര്‍ത്തകളുമായി നിറയുന്നത്.

Also Read:എല്ലാം അറിയുന്ന കൂട്ടുകാരിയായി എന്റെ ജീവിതാവസാനം വരെ നീ കൂടെയുണ്ടാവണം, ആത്മസുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അനുശ്രി, വൈറലായി പോസ്റ്റ്

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സന്ദര്‍ശനത്തിനായി ശാസ്താംപൂവം ആദിവാസി കോളനിയിലെത്തിയപ്പോഴാണ് സംഭവം. ശനിയാഴ്ചയായിരുന്നു സുരേഷ് ഗോപി ഇവിടെ എത്തിയത്.

സുരേഷ് ഗോപി എത്തുന്ന സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും എണ്ണം കുറവായിരുന്നു. ഇത് കണ്ടതോടെ രോഷാകുലനായ സുരേഷ് ഗോപി സ്ഥലത്ത് നിന്നും മടങ്ങാനൊരുങ്ങുകയായിരുന്നു. അതിനിടെ ബിജെപി ബൂത്ത് ഏജന്റുമാരുടെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ചു.

Also Read:ജീവനൊടുക്കാതെ എങ്ങനെ പിടിച്ചുനിന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്, കൂടെയുണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രം, അനുഭവം തുറന്ന് പറഞ്ഞ് ശാലു മേനോന്‍

ബൂത്തിന്റെ ജോലി എന്താണ് എന്നും എന്തിനാണ് തന്നെ അങ്ങോട്ട് കൊണ്ടുപോകുന്നതെന്നും നിങ്ങള്‍ വോട്ട് മേടിച്ചു തരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വോട്ടര്‍മാര്‍ അവിടെ അവിടെ ഉണ്ടാകേണ്ടേ എന്നും നമ്മള്‍ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. അതിന് തന്നെ സഹായിച്ചിട്ടില്ലെങ്കില്‍ താന്‍ നാളെ തൃശ്ശൂരിലേക്ക് പോകുമെന്നും രാജീവ് ചന്ദ്രശേഖരനുവേണ്ടി പ്രവര്‍ത്തിച്ചോളാമെന്നും എന്താണ് പ്രവര്‍ത്തകരായ നിങ്ങളുടെ ശരിക്കുമുള്ള ജോലിയെന്നും സുരേഷ് ഗോപി ചോദിക്കുന്നു.

Advertisement