സിൽക്ക് സ്മിത മ രി ച്ചെന്ന് അറിഞ്ഞപ്പോൾ സുരേഷ്ഗോപി സ്റ്റക്കായി പോയി, ഷൂട്ടിങ് നിർത്തിവെച്ചു; താരത്തിന്റെ നല്ലമനസിനെ കുറിച്ച് ദിനേശ് പണിക്കർ

1492

നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ് ദിനേശ് പണിക്കർ. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിർമ്മിച്ച പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നെങ്കിലും, കൂട്ടത്തിൽ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ ‘രജപുത്രൻ’ എന്ന സിനിമ. ശോഭന, സുരേഷ് ഗോപി, വിക്രം, മുരളി തുടങ്ങി ഒരുപിടി സൂപ്പർ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.

ഹിറ്റ് ചിത്രമായിരുന്നെങ്കിലും അന്ന് ആ ഷൂട്ടിങ് സെറ്റിൽ വെച്ച് ഉണ്ടായ അനുഭവങ്ങളാണ് നിർ്മമാതാവായ ദിനേശ് പണികകർ വിശദീകരിക്കുന്നത്. സുരേഷ് ഗോപി എന്ന താരത്തിന്റെ സന്മനസിനെ കുറിച്ചും സിൽക്ക് സ്മിത മരിച്ചെന്ന് കേട്ടപ്പോൾ ഷൂട്ട് നിർത്തി വെച്ചതിനെക്കുറിച്ചും അദ്ദേഹം തന്നെ അതിൽ ഇടപെട്ട് തന്റെ നഷ്ടം കുറച്ചതിനെ കുറിച്ചുമാണ് അ്ദദേഹം പറയുന്നത്.

Advertisements
Courtesy: Public Domain

അദ്ദേഹം യൂട്യൂബ് ചാനലിലൂടെയാണ് സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുന്നത്. മുപ്പത് വർഷത്തോളമായി സുരേഷ് ഗോപിയെ പരിചയമുണ്ട്. തുടക്കം മുതലേ തന്നെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. പിന്നീട് ആഗ്രഹിച്ചത് പോലെ
സുരേഷ് ഗോപി ഡേറ്റ് തന്ന് നല്ലൊരു കഥ നോക്കി വെച്ചോളാൻ പറഞ്ഞിരുന്നു.

also read- മോഹന്‍ലാല്‍ സീരിയലിനും താഴെയുള്ള സിനിമകള്‍ ചെയ്യരുത്; ആന്റണീ, മലയാളികള്‍ക്ക് ബുദ്ധിയുണ്ട്, പഴയകാലമല്ലെന്ന് ശാന്തിവിള ദിനേശ്

വാഴൂർ ജോസ് വിളിച്ച് രഞ്ജിത്തിന്റെ കഥ ഷാജൂൺ കാര്യലിനെ വെച്ച് ചെയ്താലോ എന്നാണ് ് ചോദിച്ചത്. ഷാജൂണിനെക്കുറിച്ച് പറഞ്ഞപ്പോൾ സന്തോഷമായെന്നും അന്നത്തെ കാലത്ത് ഐവി ശശിയുടെ ചീഫ് അസോസിയേറ്റായിരുന്നെന്നും ദിനേശ് പണിക്കർ പറയുന്നു.

സിനിമയ്ക്ക് ദ ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നായിരുന്നു സിനിമയ്ക്ക് ആദ്യം പറഞ്ഞ പേര്. സുരേഷ് ഗോപിക്ക് അന്ന് തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ആരാധകരുണ്ടായിരുന്നു. കൂടാതെ, സുരേഷ് ഗോപിയെപ്പോലെ ആതിഥ്യമര്യാദയുള്ളൊരാൾ ഇന്നുണ്ടോ എന്ന് സംശയമാണ്. രാധികയോട് ഒരാൾക്ക് കൂടി ഊൺ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മൾ കഴിച്ചോ, കഴിക്കാനുണ്ടാവുമോ എന്നൊന്നും അദ്ദേഹം ചോദിക്കാറില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.. അങ്ങനെ രജപുത്രനിലൂടെ ഞങ്ങൾ നന്നായി അടുത്തിരുന്നു.


Also Read- പ്രസവം കഴിഞ്ഞാൽ നാല്പ്പത് ദിവസത്തോളം റസ്റ്റ് ആയിരിക്കും, അതിനാലാണ് ഇപ്പോൾ സിനിമ കണ്ട് കറങ്ങി നടക്കുന്നത്; പുതിയ വീഡിയോയുമായി ബഷീർ ബഷിയും കുടുംബവും

ഒരിക്കൽ സുരേഷ് ഗോപി തന്നെ എഴുതിയിരുന്നു, ലക്ഷ്മിയെന്ന മകളെ അപകടത്തിലാണ് നഷ്ടമായത്. സുരേഷുമായുള്ള അടുപ്പം മനസിലാക്കിയാണോ എന്നറിയില്ല ആ അപകത്തെക്കുറിച്ച് ന്യൂസ് കിട്ടിയതും ആദ്യം അവിടെ ചെല്ലുന്നതും താനായിരുന്നു. ആ സമയത്താണ് സുരേഷ് ഗോപി കരഞ്ഞുകൊണ്ട് അവിടേക്ക് വന്നത്. അന്നത്തെ അപകടത്തിൽ അവിടെ എത്തിയപ്പോൾ ആദ്യം കണ്ടത് ദിനേശിനെയാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

63 ഓളം ദിവസമെടുത്താണ് രജപുത്ര ചിത്രീകരിച്ചത്. ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലായിരുന്നു സിൽക്ക് സ്മിതയുടെ മരണത്തെക്കുറിച്ച് അറിഞ്ഞത്. എല്ലാവരും ഷോക്കിലായിരുന്നു. സുരേഷ് ഗോപിയും സ്റ്റക്കായി. അദ്ദേഹം അന്ന് മാനസികമായി തളർന്നു. തനിക്കിന്ന് വർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ. പിന്നീട് അദ്ദേഹം തന്നെ ജൂനിയർ ആർടിസ്റ്റുകളോടൊക്കെ കാര്യങ്ങൾ പറഞ്ഞ് അധികം ചെലവില്ലാതെ അടുത്ത ദിവസം ക്ലൈമാക്സ് ചിത്രീകരിച്ചെന്നും ദിനേശ് പറയുന്നു.

Advertisement