മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം.
ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല സിനിമകള്‍ സമ്മാനിച്ച സുരേഷ് ഗോപി ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്. തന്നോട് സഹായം ചോദിച്ചെത്തുന്നവരെ അദ്ദേഹം ഒരിക്കലും മടക്കിയയച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിന്.
ഇപ്പോഴിതാ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വ്വ നാശം വരട്ടെ എന്നും കുട്ടികളെ നല്ല വഴിക്ക് നടത്തിക്കാനും അവരെ അച്ചടക്കം പഠിപ്പിക്കനും നല്ല ആയുധം മതമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ആലുവയില്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. താന്‍ ഈശ്വരന്മാരെ സ്‌നേഹിക്കുന്നത് പോലെ വിശ്വാസികളെയും സ്‌നേഹിക്കുമെന്നും എന്നാല്‍ അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നും താരം പറഞ്ഞിരുന്നു.
സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സോഷ്യലി ഇന്‍ഫ്‌ലൂവന്‍സ് ഉള്ള ഒരാള്‍ക്ക് പൊതുവേദിയില്‍ വെച്ച് എങ്ങനെ മതമാണ് സര്‍വ്വവും, മതമില്ലാത്ത മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കരുത് എന്നുമൊക്കെ പറയാന്‍ കഴിയുമെന്ന് പലരും ചോദിക്കുന്നു.