കുടുംബം നോക്കാന്‍ തെരുവില്‍ പച്ചക്കറി വില്‍പ്പനയ്ക്കിറങ്ങി ഒമ്പതുവയസ്സുകാരന്‍, ആദിത്യന് സ്‌നേഹസമ്മാനവുമായി എത്തി സുരേഷ് ഗോപി, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി

250

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ഇന്നും താരത്തിന് ആരാധകരേറെയാണ്.

Advertisements

സുരേഷ് ഗോപിക്ക് മലയാളികള്‍ ഏറെ ആരാധിക്കുന്ന ഒനു നല്ല വ്യക്തിത്വം കൂടിയുണ്ട്. ഒരു നല്ല മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്താറുണ്ട്. സഹായങ്ങള്‍ വാരിക്കോരി നല്‍കുന്നയാളാണ് അദ്ദേഹം.

Also Read: സ്വപ്‌നം കണ്ട് പണിത വീടാണ്, ഇതുവരെ അവിടെ താമസിക്കാന്‍ കഴിഞ്ഞിട്ടില്ല, മനസ്സുതുറന്ന് മഞ്ജു പത്രോസ്

അത്തരത്തില്‍ സുരേഷ് ഗോപിയുടെ നല്ല മനസ്സ് ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്, പച്ചക്കറി വിറ്റ് കുടുംബം നോക്കുന്ന നാലാംക്ലാസ്സുകാരന് തുണയായി എത്തിയിരിക്കുകയാണ് താരം, മാവേലിക്കരയിലെ വെട്ടിയാര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്.

കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബം നോക്കാന്‍ പച്ചക്കറി വില്‍പ്പനയിക്കിറങ്ങിയതായിരുന്നു സുരേഷ് ഗോപി. ആദിത്യന്റെ അധ്വാനത്തെ കുറിച്ച് അറിഞ്ഞ താരംആദിത്യന് പച്ചക്കറി വില്‍ക്കാന്‍ വീല്‍ നല്‍കുകയായിരുന്നു. അതില്‍ നിറയെ പച്ചക്കറികളും താരം സമ്മാനിച്ചു. ചെന്നിത്തല ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെയായിരുന്നു താരം ആദിത്യന് പച്ചക്കറി വീല്‍ സമ്മാനിച്ചത്.

Also Read: ജീവിതം തകർന്നത് പോലെയായിരുന്നു അന്ന്; ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി; പക്ഷേ ആ തീരുമാനം ഞാൻ മാറ്റി; തന്റെ ജീവിത കഥ പറഞ്ഞ് അബ്ബാസ്

ആദിത്യന്റെ മുത്തശ്ശി 20 വര്‍ഷമായി തെരുവില്‍ പച്ചക്കറി വില്‍ക്കുകയായിരുന്നു. അടുത്ത കാലത്ത് അമ്മൂമ്മയുടെ ആരോഗ്യസ്ഥിതി വഷളായതോടെ ജോലി ചെയ്യാന്‍ കഴിയാതെയായി. ആദിത്യന്റെ പിതാവ് ഓട്ടോ ഡ്രൈവറാണ്, അച്ഛന്റെ വരുമാനം കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ആദിത്യന്‍ പച്ചക്കറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നു.

Advertisement