മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലമാണ് തൃശ്ശൂര്‍.
എന്നാല്‍ പരാജയമൊന്നും മുഖവിലക്കെടുക്കാതെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും തൃശ്ശൂരില്‍ മത്സരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും തൃശ്ശൂര്‍.
അതേസമയം, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഓഫീഷ്യലായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടില്ല. എന്നിരുന്നാലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുയാണ് ബിജെപി.
ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയും സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് തുടങ്ങിയിരിക്കുകയാണ് ബിജെപി. തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രചാരണം തുടങ്ങിയതെന്നാണ് ബിജെപിയുടെ വിശദീകരണം.
സുരേഷ് ഗോപി നല്ല വ്യക്തിയാണ്. അദ്ദേഹം രണ്ട് തവണയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടതെന്നും അദ്ദേഹം ഇപ്പോഴും നല്ല പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അതൊക്കെ മനസ്സിലാക്കിയാണ് പോസ്റ്ററുകള്‍ പതിച്ചതെന്നുമാണ് തൃശ്ശൂരിലെ പ്രാദേശിക നേതാക്കളുടെ പ്രതികരണം.