ലേലം 2ൽ ചാക്കോച്ചിയായി സുരേഷ് ഗോപി, കൊച്ചു ചാക്കോച്ചിയായി ഗോകുൽ സുരേഷ്

52

ഹിറ്റ് മേക്കർ ജോഷി സൂപ്പർസ്റ്റാർ സുരേഷ് ഗോപി കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ഏറെ നാളായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കൂടുതൽ വാർത്തകൾ പുറത്ത് വരികയാണ്.

നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോൾ കൊച്ചു ചാക്കോച്ചിയായി മകൻ ഗോകുൽ സുരേഷ് ഗോപി എത്തുന്നുവെന്നാണ് പുതിയ വാർത്ത.

Advertisements

ചിത്രത്തിൽ സുരേഷ് ഗോപി സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആനക്കാട്ടിൽ ചാക്കോച്ചിയെന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ചെറുപ്പത്തിൽ ഗോകുൽ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിപ്പോൾ സിനിമയിൽ യാഥാർഥ്യമായിരിക്കുകയാണ്. ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ലേലം 2വിൻറെ തിരിക്കഥ രഞ്ജി പണിക്കരാണ്. തിരക്കഥാ രചന പുരോഗമിക്കുകയാണ്.

Advertisement