സുരേഷ് ഗോപി എന്ന നടന്‍ മലയാളികള്‍ക്ക് അഭിമാനം തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം, സിനിമാ ലോകത്ത് സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ പിന്നെയുള്ള ഹീറോ ആരാധകര്‍ക്ക് സുരേഷ് ഗോപിയാണ്. ഇടയ്ക്ക് സിനിമകളില്‍ നിന്നും മാറി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ താരം പിന്നീട് പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ചിത്രം തിയ്യേറ്ററിലും ഒടിടിയിലും ഒരുപോലെയാണ് വിജയം തീര്‍ത്തത്. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സമീപിക്കുന്ന താരത്തിന് ആരാധകരാലും സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും സിനിമയ്ക്ക് അകത്തും പുറത്തും അനുഭവിച്ചറിഞ്ഞവരുണ്ട്.
മലയാളികള്‍ക്ക് സുരേഷ് ഗോപിയെ പോലെ തന്നെ സുപരിചിതരാണ് അദ്ദേഹത്തിന്റെ കുടുംബവും. മകന്‍ ഗോകുലും ഭാര്യ രാധികയുമെല്ലാം സോഷ്യല്‍മീഡിയയ്ക്കും പ്രിയപ്പെട്ടവരാണ്. ഭാര്യയും ഒത്ത് ഒരു വേദിയില്‍ ഒരുമിച്ചെത്തിയപ്പോള്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴിതാ ചര്‍ച്ചയാകുന്നത്.
ഞാന്‍ ആഗ്രഹിച്ചത് പോലെ ഉള്ള ഒരാളെയാണ് ഭാര്യയായി കിട്ടിയതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നും രാവിലെ കുളിച്ച് തുളസികതിരൊക്കെ തലയില്‍ വെച്ച്, ചന്ദനകുറിയൊക്കെ തൊടുന്ന ഒരു നാടന്‍ പെണ്‍കുട്ടിയെ ആയിരുന്നു എനിക്ക് ഇഷ്ടം, ദൈവം അനുഗ്രഹിച്ച് അങ്ങനെ തന്നെ ഉള്ളൊരു ആളെയാണ് എനിക്ക് കിട്ടിയതെന്ന് സുരേഷ് ഗോപി പറയുന്നു.
ഗായിക കൂടിയായ രാധിക 1985 ല്‍ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തില്‍ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം പാടിയിട്ടുമുണ്ട്. സംഗീത പഠനം പൂര്‍ത്തീകരിച്ച രാധിക പിന്നണി ഗാന രംഗത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിവാഹത്തോടെ വീട്ടില്‍ ഒതുങ്ങാന്‍ താല്‍പര്യപ്പെടുകയായിരുന്നു.
രാധികയെ അച്ഛനും അമ്മയും പോയി കണ്ടാണ് വിവാഹം ഉറപ്പിച്ചതെന്നും താന്‍ കണ്ടിരുന്നില്ലെന്നും സുരേഷ് ഗോപി പറയുകയാണ്.’എന്റെ വീട്ടില്‍ നാല് ആണ്‍മക്കള്‍ ആയിരുന്നു, പെണ്‍കുട്ടികള്‍ ഇല്ലാത്ത വീട്ടിലേക്ക് ഉടന്‍ ഒരു മരുമകളെ കൊണ്ടുവരാന്‍ അച്ഛനും അമ്മയും ആഗ്രഹിച്ചു. രാധികയെ കണ്ടെത്തിയ വിവാരം സിനിമാ ഷൂട്ടിങിന് പോയ എന്നെ വിളിച്ച് അറിയിക്കുകയായിരുന്നു. തന്നോട് രാധികയെ പോയി കാണാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്ക് മകളായി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തന്നെ മതിയെന്നും തനിക്ക് കാണണമെന്നില്ലെന്നും അറിയിക്കുകയായിരുന്നു.
ഒടുവില്‍ അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ ആദ്യമായി കാണുന്നതെന്നും സുരേഷ് ഗോപി പറയുന്നു. തങ്ങളിരുവരും തമ്മില്‍ 13 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് രാധിക എന്നും സുരേഷ് ഗോപി പറയുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും രാധിക തന്നെ മതി ഭാര്യയായി എന്നും സുരേഷ് ഗോപി പറയുന്നു.