ഇത്തവണ വലിയ പ്രത്യേകതയൊന്നും ഇല്ല, പൊങ്കാലയും തെരഞ്ഞെടുപ്പുമായി ഒരു ബന്ധവും ഇല്ല ; സുരേഷ് ഗോപി

56

ഇന്നായിരുന്നു ആറ്റുകാല്‍ പൊങ്കാല. ആയിരക്കണക്കിന് ആളുകളാണ് പൊങ്കാല അര്‍പ്പിക്കാനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. എല്ലാവര്‍ഷത്തെ ആറ്റുകാല പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന താരങ്ങളും ഇത്തവണ വന്നിട്ടുണ്ട് .

Advertisements

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും ഭാര്യയും തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടില്‍ തന്നെയാണ് പൊങ്കാലയിട്ടത്. ഭാര്യ രാധിക പൊങ്കാലയിട്ടപ്പോള്‍ സാന്നിധ്യമായി ഉടനീളം സുരേഷ് ഗോപി ഉണ്ടായിരുന്നു.

സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പൊങ്കാലയും തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി പൊങ്കാലയിട്ട ശേഷം പറഞ്ഞത്. ഇതൊരു ആചാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read
പിള്ളേര് പൊളിയാണ് ; ലൂസിഫറിനെ മറികടന്ന് പ്രേമലു
വീട്ടില്‍ ഭാര്യയും അമ്മയും പൊങ്കാലയിടുമ്പോള്‍ ഒപ്പം വന്നിരിക്കാന്‍ സമയവും സന്ദര്‍ഭവും കിട്ടുന്നത് ഒരു വരമാണ്. എല്ലാ വര്‍ഷവും കലണ്ടറില്‍ മാര്‍ക്ക് ചെയ്ത് തന്നെ ഇവിടെ ഉണ്ടാകാറുണ്ട്. ഇനിയും അങ്ങനെയാകണം എന്ന പ്രാര്‍ത്ഥനയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

കുറച്ചുകാലമായി വീട്ടിന് മുന്നില്‍ തന്നെയാണ് പൊങ്കാല ഇടാറുള്ളത്. ഇത്തവണ വലിയ പ്രത്യേകതയൊന്നും ഇല്ല. മകളുടെ വിവാഹത്തിന് ശേഷം നടക്കുന്ന ആദ്യത്തെ പൊങ്കാലയാണ്. അവള്‍ അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പൊങ്കാല ഇടുന്നുണ്ട് രാധിക പറഞ്ഞു.

 

Advertisement