‘താങ്കളുടെ മിത്ത് എന്റെ സത്യം; ജീവിതത്തിലെ സത്യം’; മിത്ത് വിവാദം കത്തുമ്പോൾ ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി

845

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയപ്രവർത്തകനും മനുഷ്യസ്നേഹിയും കൂടിയാണ്. ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപി സംസ്ഥാനത്ത് കത്തി കൊണ്ടിരിക്കുന്ന ‘മിത്ത്’ വിവാദത്തിൽ ആദ്യമായി സ്വന്തം പ്രതികരണം അറിയിച്ചിരിക്കുകയാണ്. നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശങ്ങളാണ് മിത്ത് വിവാദത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇത് രാഷ്ട്രീയ ചർച്ചയിലേക്കും മതപരമായ ചർച്ചയിലേക്കും കടക്കുകയായിിരുന്നു.

Advertisements

‘ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. വന്ധ്യതാ ചികിൽസയും വിമാനവും പ്‌ളാസ്റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.’

ALSO READ- നൂലുകെട്ട് ചടങ്ങും കഴിഞ്ഞു; സാന്ത്വനം കുടുംബത്തിലേ പൊന്നോമനയുടേ പേര് എന്തെന്ന് അറിഞ്ഞോ ?

‘ശാസ്ത്രം എന്നത് ഈ ഗണപതിയും പുഷ്പക വിമാനവുമല്ല. അതൊക്കെ നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണ്’- എന്നാണ് എഎൻ ഷംസീർ പറഞ്ഞത്. ഈ വീക്കുകൾ വലിയ ചർച്ചയാവുകയായിരുന്നു.

ഇതിനോടാണ് ഒടുവിൽ പ്രതികരിച്ച് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ഈ വിവാദത്തിലെ താരത്തിന്റെ ആദ്യ പ്രതികരണമാണിത്. ഭഗവാൻ ഗണപതിയിൽ അടിയുറച്ച വിശ്വാസമാണ് തന്റേതെന്ന് പറയുകയാണ് സുരേഷ് ഗോപി.
ALSO READ- മകന്റെ പിറന്നാള്‍ ദിനം ഗംഭീരമാക്കി ഉര്‍വശിയും കുടുംബവും, സഹോദരന് പിറന്നാള്‍ ആശംസ അറിയിച്ച് കുഞ്ഞാറ്റയും എത്തി

വീട്ടിലെ ഗണേശ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് ആരുടേയും പേരെടുത്ത് പറയാതെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണമെത്തിയിരിക്കുന്നത്.

ലിവിങ് റൂമിന്റെ വാതിലിൽ ഉൾപ്പടെയുള്ള ഗണേശ വിഗ്രഹങ്ങളും ചിത്രങ്ങളും മ്യൂറൽ പെയിന്റിംഗുമെല്ലാം ഉൾപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.

‘താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം,’ – എന്നാണ് താരത്തിന്റെ വാക്കുകൾ.

ഒരു പ്രശ്നവുമില്ലാത്ത ജീവതമല്ല എന്റേത് ഞാനും ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട് | വീഡിയോ കാണാം:

Advertisement