രാധികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം ചോദിച്ച് ആരുടെയും അടുത്തേക്ക് ഞാന്‍ പോയിട്ടില്ല, ഇനി പോകുകയുമില്ല, തുറന്നടിച്ച് സുരേഷ് ഗോപി

38

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.

Also Read;വന്ന വഴി മറക്കാത്ത കലാകാരനാണ്, അദ്ദേഹം എനിക്ക് തന്ന പെട്ടിയില്‍ സ്വര്‍ണ്ണനാണയമായിരുന്നു, ഇങ്ങനെയൊരു മനസ്സ് സിനിമയില്‍ എത്ര പേര്‍ക്കുണ്ടാവും, ഇന്ദ്രന്‍സിനെ കുറിച്ച് രാജസേനന്‍ പറയുന്നു

നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്. ഒരു മികച്ച ഗായിക കൂടിയാണ് രാധിക. ഇപ്പോഴിതാ സുരേഷ് ഗോപി രാധികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

രാധിക ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടുള്ള ആളാണ്. ഇതിനോടകം രണ്ട് സിനിമകളില്‍ പാടിയിട്ടുണ്ടെന്നും തന്റെ സിനിമയില്‍ പാടിയിട്ടില്ലെന്നും തന്റെ ഭാര്യക്ക് പാട്ടുപാടാന്‍ അവസരം ചോദിക്കുക എന്നത് തന്റെ ഒരു കാര്യമായി മാറുമെന്നും താന്‍ അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ആരുടെയും അടുത്തേക്ക് ഇതുവരെ പോയിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Also Read:ജിമ്മില്‍ നിന്ന് മകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഈ നടിയെ മനസ്സിലായോ?

മുമ്പൊരിക്കല്‍ ഒരു പരിപാടിയില്‍ വെച്ച് അവതാരക തന്നോട് സ്വപ്‌നത്തിലുള്ള ഭാവി വധു എങ്ങനെയായിരിക്കണമെന്ന് ചോദിച്ചിരുന്നു. താന്‍ അവള്‍ക്ക് കൊടുത്ത മറുപടിയില്‍ രാധികയുണ്ടെന്നും ദിവസവും എണ്ണ തേച്ച് കുളിച്ച്, തുളസിക്കതിരും മുല്ലപ്പൂവുമൊക്കെ ചൂടി നടക്കുന്ന കുട്ടിയായിരിക്കണമെന്നാണ് താന്‍ പറഞ്ഞുവെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement