തൃശ്ശൂര്‍ എനിക്ക് തരണോ വേണ്ടയോ എന്ന് അവിടുത്തെ ജനങ്ങള്‍ തീരുമാനിക്കും, അല്ലാതെ ഇവിടുത്തെ കോമരങ്ങളല്ല തീരുമാനിക്കേണ്ടത്, തുറന്നടിച്ച് സുരേഷ് ഗോപി

610

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisements

സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

Also Read: പുതുതായി സിനിമയിലെത്തുന്നവര്‍ ഈ സൂപ്പര്‍സ്റ്റാര്‍സിനെ കണ്ട് വേണം പഠിക്കാന്‍, എന്തൊരു സിംപിളാണ്, തുറന്നുപറഞ്ഞ് അഞ്ജു അരവിന്ദ്

ഇപ്പോഴിതാ തന്റെ ഗരുഡന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തൃശ്ശൂര്‍ തനിക്ക് വേണമെന്നൊക്കെ താന്‍ പറഞ്ഞത് വളരെ ഇമോഷണല്‍ ആയിട്ടാണെന്നും ഒന്നും പ്ലാന്‍ ചെയ്ത് പറഞ്ഞതല്ലെന്നും തന്റെ അമ്മ സത്യമെന്നും താന്‍ ആരാധക്കുന്ന ദൈവങ്ങളെ മുഴുവന്‍ സാക്ഷി നിര്‍ത്തി പറയുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഹൃദയം തുറന്ന് സംസാരിക്കുന്ന ആളാണ്. അതിപ്പോള്‍ തൃശ്ശൂര്‍ സ്പീച്ചായാലും എന്തുതന്നെയായാലും. എനിക്കീ തൃശ്ശൂര്‍ വേണം, തൃശ്ശൂര്‍ നിങ്ങള്‍ എനിക്ക് തരണം എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ തന്നാല്‍ തൃശ്ശൂര്‍ താനിങ്ങെടുക്കുവാ എന്നാണ് ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു.

Also Read: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ കുട്ടികളായില്ല, ജീവിതത്തെ കുറിച്ച് സോന നായര്‍ പറയുന്നു

അത് മനസ്സിലാവാത്ത ഒത്തിരി പേരുണ്ടെന്ന്. തൃശ്ശൂര്‍ തനിക്ക് തരണോ വേണ്ടയോ എന്ന് അവിടുത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അല്ലാതെ ഇവിടുത്തെ വൃത്തികെട്ട കോമരങ്ങളല്ല തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement