തിയ്യേറ്ററിലുള്ളവര്‍ കാണേണ്ടല്ലോ രാധികയുടെ കരച്ചില്‍, ഇന്നലെയുടെ ക്ലൈമാക്‌സ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി, കാരണം തുറന്നുപറഞ്ഞ് താരം

88

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

Also Read: ഗള്‍ഫില്‍ റിലീസിന് മുമ്പേ കോടികള്‍ വാരി ലിയോ, അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ്

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്.

ഇപ്പോഴിതാ ഇന്നലെ എന്ന സിനിമയെയും ഭാര്യ രാധികയെയും കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇന്നലെ എന്നും എന്നാല്‍ ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഇതുവരെ പൂര്‍ണ്ണണായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും രാധികയെ കണ്ടെത്തുന്നതിന് മുമ്പായിരുന്നു ചിത്രത്തെ കുറിച്ച് താനും സംവിധായകനും സംസാരിക്കുന്നതെന്നും താരം പറയുന്നു.

Also Read: ‘ഒരു അവതാരകയ്ക്ക് എന്തിനാണ് ഇത്ര നല്ല ഡ്രസ്?’, അതിഥിയായി വന്ന് നടി അപമാനിച്ചെന്ന് ഡിഡി; നയന്‍താരയാണോ ആ നടിയെന്ന് പ്രേക്ഷകരുടെ സംശയം

രാധികയെ ഒരു കല്യാണത്തിന് പോയപ്പോഴാണ് അച്ഛന്‍ കാണുന്നത്. എല്ലാവര്‍ക്കും ഇഷ്ടമായിട്ടുണ്ടായിരുന്നുവെന്നും അങ്ങനെ വിവാഹം കഴിഞ്ഞുവെന്നും ഇന്നലെ എന്ന സിനിമ കാണാന്‍ താനും രാധികയും ഒന്നിച്ചായിരുന്നു പോയിരുന്നതെന്നും എന്നാല്‍ ക്ലൈമാക്‌സ് കാണാതെ തിരിച്ചുവരേണ്ടി വന്നുവെന്നും സുരേഷ് ഗോപി പറയുന്നു.

കാരണം ക്ലൈമാക്‌സ് എത്തുമ്പോഴേക്കും രാധിക കരയാന്‍ തുടങ്ങും. തിേേയ്യറ്ററിലിരിക്കുന്നവര്‍ രാധികയുടെ കണ്ണുനീര് കാണേണ്ടല്ലോ എന്ന് കരുതി വേഗം കാറില്‍ കൊണ്ടുപോയി ഇരുത്തുമെന്നും പലതവണ ചിത്രം കാണാന്‍ പോയപ്പോഴും ഇത് തന്നെയാണ് സംഭവിച്ചതെന്നും വീട്ടില്‍ നിന്നും ടിവിയില്‍ ചിത്രം കാണുമ്പോള്‍ ക്ലൈമാക്‌സ് എത്തുമ്പോഴേക്കും ടിവി ഓഫ് ചെയ്യുമെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement