‘മൂന്ന് ദിവസം കഷ്ടപ്പെട്ടത് കട്ട് ചെയ്തു കളഞ്ഞു; ഷൂട്ട് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു’; പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി സുരേഷ് ഗോപി

148

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയപ്രവർത്തകനും മനുഷ്യസ്നേഹിയും കൂടിയാണ്.

സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്.

Advertisements

ഇപ്പോഴിതാ ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ബിജു മേനോനും സിദ്ധിഖും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി.

ALSO READ- ‘ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ക്ക് കുറച്ച് സ്വകാര്യത വേണം’; ശില്‍പ ഷെട്ടിയുമായി പിരിഞ്ഞെന്ന സൂചന നല്‍കി രാജ് കുന്ദ്ര; സിനിമാ പ്രമോഷനല്ലേ എന്ന് പരിഹസിച്ച് ചിലര്‍

ഗരുഡന്‍ സിനിമയുടെ സംവിധായകന്‍ അരുണ്‍ വര്‍മയാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയ ചിത്രമാണിത്. ഈ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് സുരേഷ് ഗോപി സിനിമയെ കുറിച്ച് വിശദീകരിച്ചത്.

‘ഗരുഡന്‍’ സിനിമയില്‍ എല്ലാ പൊലീസ് സിനിമകളിലെയും പോലെ അഞ്ച് സീനുകള്‍ കഴിഞ്ഞാല്‍ ഒരു ഇടിയെന്ന രീതിയില്‍ കാണാന്‍ കഴിയില്ല എന്ന് താരം വിശദീകരിച്ചു.

ALSO READ-‘ആ സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും പറയാന്‍ പറ്റില്ല; വഴക്കടിക്കുന്നത് ഈ ഒരൊറ്റ കാര്യത്തിന്!’; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞ് സിദ്ധിഖ്

ഗരുഡന്‍ സിനിമയില്‍ ഒരു ഫൈറ്റ് സീന്‍ മാത്രമെ ഉള്ളൂ. അത് കഥയിലോ സ്‌ക്രിപ്റ്റിലോ ഉണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. മൂന്ന് ദിവസം കഷ്ടപ്പെടുത്തിയിട്ടാണ് അത് ഷൂട്ട് ചെയ്തത്. അതില്‍ ഒരു ദിവസത്തെ കഷ്ടപ്പാടിന്റെ ഭാഗങ്ങള്‍ മുഴുവന്‍ കട്ട് ചെയ്തു മാറ്റുകയായിരുന്നു എന്നും സുരേഷ് ഗോപി പ്രസ് മീറ്റില്‍ സംസാരിച്ചു.

ഫൈറ്റിന് ലെങ്ത് കൂടിപോയെന്നും പറഞ്ഞാണ് അങ്ങനെ ചെയ്തത്. അത് ഷൂട്ട് ചെയ്യാതിരുന്നാല്‍ മതിയായിരുന്നെന്നും താരം തമാശയായി പറയുന്നുണ്ട്.

പൊതുവെ നിങ്ങള്‍ സ്ഥിരം പൊലീസ് സിനിമകളില്‍ കാണുന്ന കാര്യങ്ങള്‍ ഈ സിനിമയില്‍ കാണാന്‍ പറ്റില്ലെന്നും എല്ലാം മറ്റൊരു രീതിയിലായിരിക്കും ഉണ്ടാവുകയെന്നും സുരേഷ് ഗോപി വിശദീകരിച്ചു. എല്ലാ സിനിമകളിലെയും പോലെ അഞ്ച് സീനുകള്‍ കഴിഞ്ഞാല്‍ ഒരു ഇടി ഈ സിനിമയില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ സിനിമാ കരിയറില്‍ പൊലീസ് വേഷങ്ങള്‍ മതിയാവോളം ചെയ്തെന്ന് പറയില്ല. ഇനിയും ഒരുപാട് വേര്‍ഷന്‍സ് വരാനുണ്ട്. ഓരോ കഥാപാത്രങ്ങളും എത്രത്തോളം വ്യത്യസ്തമാക്കാം എന്നത് അഭിനേതാവിന്റെ മാത്രം മികവല്ല. സ്‌ക്രിപ്റ്റാണ് എല്ലാം. സ്‌ക്രിപ്റ്റ് ആ കഥാപാത്രത്തിന് എത്രത്തോളം സ്വാതന്ത്ര്യം തരുന്നുവോ അവിടെയാണ് അഭിനേതാവിന്റെ മികവ് ഉയര്‍ന്നു വരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement