മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.
കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.
നാല് മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ മൂത്തമകന്‍ ഗോകുല്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തി. അടുത്തിടെ ഗോകുല്‍ തന്റെ പിതാവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും മോശം കമന്റുകളിലും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അച്ഛന്‍ ഒരു നടനായി തുടരുന്നതാണ് തനിക്ക് ഇഷ്ടമെന്നും അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.
അദ്ദേഹം കഷ്ടപ്പെട്ട് 10 രൂപ സമ്പാദിച്ചാല്‍ 100 രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും എന്നിട്ടും അദ്ദേഹത്തെ പലരും വിമര്‍ശിക്കുകയാണെന്നും ഗോകുല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് സുരേഷ് ഗോപി. ഒരു മകന്റെ വിഷമമായിരുന്നു ഗോകുല്‍ അന്ന് പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു.
Also Read: ഒടുവില്‍ ശാന്തരായി വിജയ് ആരാധകര്‍ , സിനിമ പ്രതീക്ഷിച്ചത് പോലെ വിജയിച്ചോ ?
ഒരുപാട് പേര്‍ പുലഭ്യം പറയുമ്പോള്‍ അവന്റെ ഉള്ളില്‍ നിന്നും വരുന്നതാണ് അത്. രാഷ്ട്രീയക്കാരനായ അച്ഛനില്‍ നിന്നും അകലം പാലിച്ച് നില്‍ക്കണമെന്ന് താന്‍ മക്കളോടൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമാക്കാരെ കുറിച്ചും പലരും ഇങ്ങനെ നെഗറ്റീവായി പറയുന്നുണ്ടെന്നും മറ്റുള്ളവര്‍ എന്താണ് നമ്മളെ കുറിച്ച് പറയുന്നത് എന്നതും അവര്‍ മനസ്സിലാക്കുന്നതുമെല്ലാം അപ്രസക്തമായ കാര്യമാണെന്നും സുരേഷ് ഗോപി പറയുന്നു.
നമ്മള്‍ എന്തായിരിക്കണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. അതിന് സത്യം കൂടുതലാണെങ്കില്‍ അതില്‍ ലവലേശം മാലിന്യങ്ങളില്ലെങ്കില്‍ ആ പാതയിലൂടെ സഞ്ചരിക്കണമെന്നും താന്‍ അതാണ് ചെയ്യുന്നതെന്നും കൃമി കീടങ്ങളെ താന്‍ വകവെക്കാറില്ലെന്നും സുരേഷ് ഗോപി പറയുന്നു.