വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്കൊടുവില്‍ ജനവിധിയറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. ഒരു തവണ പരാജയപ്പെട്ടതിന് ശേഷമായിരുന്നു വീണ്ടും ജനവിധി തേടി സുരേഷ് ഗോപി ഇറങ്ങിയത്.
വന്‍ തെരഞ്ഞെടുപ്പ് പ്രചാരണമൊക്കെയായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിക്കായി നടന്നത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇത്തവണ താന്‍ പരാജയപ്പെട്ടാല്‍ ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി പറയുന്നു.
അധികാരം മോഹിച്ചിട്ടല്ല താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജനങ്ങള്‍ തോല്‍ക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. തൃശ്ശൂരില്‍ ബിജെപി വിജയിക്കുമെന്ന വിലയിരുത്തലില്‍ തന്നെയാണ് തൃശ്ശൂരിലെ ബിജെപി ജില്ലാകമ്മിറ്റി.
സുരേഷ് ഗോപിക്ക് 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടും. നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ മികച്ച മുന്നേറ്റം തന്നെ സുരേഷ് ഗോപി നടത്തുമെന്നും തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
തൃശ്ശൂര്‍ ഇത്തവണ സുരേഷ് ഗോപിക്ക് ഒപ്പം തന്നെയായിരുന്നു. അവിടുത്തെ ഹിന്ദു വോട്ടുകള്‍ മുഴുവന്‍ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.