ജനങ്ങള്‍ തോല്‍ക്കരുത്, അതിനാണ് എന്റെ ശ്രമം, അല്ലാതെ ആരെയും തോല്‍പ്പിക്കാനല്ല, തൃശ്ശൂരിലും താമര തരംഗമുണ്ടാവുമെന്ന് സുരേഷ് ഗോപി

108

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് രാഷ്ട്രീയത്തില്‍ ഒത്തിരി സജീവമാണ് താരം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് അദ്ദേഹം.

Also Read: ആദ്യമായി അഭിനയിച്ച സിനിമ പെട്ടിയിലാവാന്‍ പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു, തുറന്നുപറഞ്ഞ് പാഷാണം ഷാജി

തൃശ്ശൂരില്‍ തന്നെയാണ് ഇത്തവണയും സുരേഷ് ഗോപി മത്സരിക്കുന്നത്. മതിലില്‍ താമര വരച്ച് കഴിഞ്ഞ ദിവസം സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ ഇപ്പോള്‍ പേരെഴുതാന്‍ കഴിയില്ലെന്ന് താമര വരച്ച് സുരേഷ് ഗോപി പറഞ്ഞു.

രാജ്യമാകെ താമര തരംഗമാകും. തൃശ്ശൂരിലും ആ തരംഗമുണ്ടാവുമെന്നും താന്‍ ആരെയും തോല്‍പ്പിക്കാന്‍ വേണ്ടിയല്ല ശ്രമിക്കുന്നതെന്നും ജനങ്ങള്‍ തോല്‍ക്കാതിരിക്കാനാണ് തന്റെ ശ്രമമെന്നും അതുകൊണ്ടുതന്നെ വിമര്‍ശകരോട് തനിക്ക് ഒന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read;പഠിത്തം കഴിഞ്ഞ് ആഗ്രഹിച്ചതുപോലെ ജോലി ചെയ്തു, മനസ്സില്‍ ഇപ്പോള്‍ സിനിമാമോഹം മാത്രംം, തുറന്നുപറഞ്ഞ്് കുഞ്ഞാറ്റ

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃശ്ശൂരിലെ ലോക്‌സഭാ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിലും മതിലുകളില്‍ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടുവെങ്കിലും ഇത്തവണ വന്‍ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപി മത്സരിക്കുന്നത്.

Advertisement