നിരവധി ചിത്രങ്ങളുടെ തിരക്കിലാണെങ്കിലും കുടുംബത്തിന്റെ കാര്യം നോക്കുന്നതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുപോലെയാണ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്റെ വാക്കുകളാണ് വൈറലയിക്കൊണ്ടിരിക്കുന്നത്. ‘സുചിയ്‌ക്ക് മോഹന്‍ലാല്‍ എന്നാല്‍ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് ആരാധനയായിരുന്നു’- സുചിത്രയുടെ സഹോദരനും നിര്‍മാതാവുമായ സുരേഷ് ബാലാജി പറഞ്ഞു.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 1988 ഏപ്രില്‍ 28 ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍വെച്ചായിരുന്നു മോഹന്‍ലാല്‍ – സുചിത്ര വിവാഹം നടന്നത്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഇരുവര്‍ക്കുമിടയിലൊരു പ്രണയകഥ ഉണ്ടായിരുന്നു. അക്കാര്യമാണ് സുചിത്രയുടെ സഹോദരന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാല്‍ എന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നെന്നും സുരേഷ് ബാലാജി പറയുന്നു.
നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും പിന്നീട് നിര്‍മ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ സിനിമാ നിര്‍മാണം പുനരാരംഭിച്ചു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ഉളളടക്കം’ എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് ‘നിര്‍ണയം’, ‘ഗാന്ധര്‍വം’, ‘മേഘം’ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലും തന്റെ പങ്കാളിത്തമുള്ളതായും അദ്ദേഹം പറയുന്നു. ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ഉള്ളടക്ക’മാണെന്നും സുരേഷ് ബാലാജി പറയുന്നു.