മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.
2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍, ഗരുഡന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ മകളുടെ വിവാഹം.
ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
മകളുടെ വിവാഹദിവസം വരന് മകളുടെ കൈ പിടിച്ച് നല്‍കി സുരേഷേട്ടന്‍ തങ്ങളെയും കൂട്ടി ഒരു റൂമിലേക്ക് പോയി എന്നും മകളുടെ ചെറുപ്പകാലം മുതലേയുള്ള കഥകള്‍ പറഞ്ഞുവെന്നും കണ്ണുകള്‍ നിറയാതെ അപ്പോഴെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും ഒരു വലിയ കടമ നിറവേറ്റിയ ഒരു അച്ഛനെ താനവിടെ കണ്ടുവെന്നും പ്രണവ് പറയുന്നു.
Also Read:അത് തിരിച്ചു കിട്ടാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുന്നു; വൈറലായി സൂരജ് സണ്ണിന്റെ പോസ്റ്റ്
ആ സമയം ഒരു അനിയനെയാണ് താന്‍ തന്നില്‍ കണ്ടത്. അദ്ദേഹം തന്നെ 25 വര്‍ഷങ്ങള്‍ സഹോദരനെ പോലെയാണ് കൊണ്ടുനടന്നതെന്നും ഒരു പാവപ്പെട്ട കുടുംബത്തിന് വീടുവെച്ചുനല്‍കാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തന്നെയായിരുന്നു ഏല്‍ുപ്പിച്ചതെന്നും അതിന് ശേഷവും ഒത്തിരി പേരുടെ സന്തോഷങ്ങള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് വിനോദ് കുറിച്ചു.