മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായിമാറിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യം ചെറിയ ചെറിയ വേഷങ്ങളിലും പിന്നീട് ഹാസ്യ നടനായും അഭിനയിച്ച സുരാജ് വളരെ പ്പെട്ടെന്നാണ് തന്റെ അഭിനയ മികവ് മലയാളിക്ക് കാണിച്ച് കൊടുത്തത്.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു സുരാജ് വെഞ്ഞാമ്മൂട്.
സുരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അതേസമയം അടുത്തിടെ സിനിമയിലെ തുടക്കകാലത്തെ തിക്താനുഭവങ്ങളെ കുറിച്ച് സുരാജ് തുറന്നു പറഞ്ഞിരുന്നു. ആദ്യ കാലത്ത് തന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തിലെ ചില മുന്‍നിര നായികമാരും തയ്യാറായിരുന്നില്ല.
ഇന്ന് മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം തന്നെ എത്തി നില്‍ക്കുകയാണ് താരം. ഇത്തവണത്തെ ആനന്ദ് ടിവ് അവാര്‍ഡ്‌സില്‍ ഔട്ട് സ്റ്റാന്‍ഡിംഗ് ആക്ടര്‍ പുരസ്‌കാരം ലഭിച്ചത് സുരാജിനായിരുന്നു. മലയാളസിനിമയിലെ താരരാജാവ് മമ്മൂട്ടിയായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്.
Also Read: ജുമുക പാട്ടിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദികയും, തകര്‍ത്താടി താരം, വൈറലായ വീഡിയോ കാണാം
വളരെ രസകരമായിട്ടായിരുന്നു മമ്മൂട്ടിയുടെ പുരസ്‌കാര പ്രഖ്യാപനം. ഈ പുള്ളി തനിക്കും നിങ്ങള്‍ക്കും പരിചയമുള്ള ആളാണെന്നും ഇദ്ദേഹത്തെ നിങ്ങളേക്കാള്‍ മുമ്പ് താന്‍ പരിചയപ്പെട്ടതാണെന്നും ഇദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് ആകൃഷ്ടനായി സ്‌നേഹബന്ധം സ്ഥാപിച്ചിരുന്നുവെന്നും മമ്മൂക്ക പറഞ്ഞു.
അസീസ് പറഞ്ഞത് പോലെ തനിക്ക് അദ്ദേഹം ഒരു ഗുരുവാണ്. കാരണം ഒരു സിനിമയില്‍ അദ്ദേഹം തന്നെ അഭിനയം പഠിപ്പിച്ചിട്ടുണ്ടെന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹം അതില്‍ പിടിച്ചുകയറി പല വേഷങ്ങള്‍ ചെയ്തുവെന്നും ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയെന്നും സുരാജിനെ കുറച്ച് മമ്മൂട്ടി പറഞ്ഞു.
Also Read: ജുമുക പാട്ടിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദികയും, തകര്‍ത്താടി താരം, വൈറലായ വീഡിയോ കാണാം
മമ്മൂക്കയുടെ വാക്ക് കേട്ട് സന്തോഷത്തില്‍ മതിമറന്നിരിക്കുകയായിരുന്നു സുരാജ്. തനികക്് ഇതില്‍ പരം ഒരു സന്തോഷം ജീവിതത്തില്‍ ലഭിക്കാനില്ലെന്നും താന്‍ മിമിക്രിയിലേക്ക് വരുന്നത് മമ്മൂകകയെ അനുകരിച്ചുകൊണ്ടായിരുന്നുവെന്നും തന്റെ ഇന്നത്തെ സുഖത്തിനും സന്തോഷത്തിനും എല്ലാം കാരണം മമ്മൂക്കയാണെന്നും സുരാജ് പറഞ്ഞു.
താന്‍ പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ന് തോന്നിയതിനേക്കാള്‍ സന്തോഷവും അഭിമാനവും ഇന്ന് തോന്നുന്നുവെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ സുരാജ് പറഞ്ഞു.