ഓരോ കുട്ടികള്‍ ജനിക്കുമ്പോഴും തേടിയെത്തിയത് ഓരോ അവാര്‍ഡുകള്‍, ഓസ്‌കാര്‍ കിട്ടുമെങ്കില്‍ നാലാമത്തെ കുട്ടിക്കായി താന്‍ റെഡിയാണെന്ന് സുരാജ് വെഞ്ഞാറന്മൂട്

24

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയില്‍ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയില്‍ നിന്ന് നേരെ ഹാസ്യ നടനിലേക്ക്.

Advertisements

ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുന്‍നിര നായകനാണ് സുരാജ് വെഞ്ഞാറമൂട്. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സുരാജ് നേടിയിട്ടുണ്ട്.

Also Read: അപ്പന്‍ മരിച്ചിട്ട് 16 കൊല്ലമായി, അത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലാണ്, വിശ്വസിക്കാന്‍ പറ്റില്ല, വൈറലായി ജെയിംസിന്റെ മകന്റെ കുറിപ്പ്

ഇപ്പോഴിതാ അവാര്‍ഡുമായി ബന്ധപ്പെട്ട് ഒരു രസകരമായ കാര്യമാണ് സുരാജ് പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഓരോ കുട്ടികള്‍ ഉണ്ടാവുമ്പോഴും ഓരോ അവാര്‍ഡുകള്‍ കിട്ടിയെന്നും ഇപ്പോള്‍ തനിക്ക് മൂന്ന് കുട്ടികളായെന്നും സുരാജ് പറയുന്നു.

തനിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ആദ്യത്തെ ആള് ജനിച്ചപ്പോഴാണ്. രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ രണ്ടാമത്തെ കുട്ടി ജനിച്ചുവെന്നും ഈ പരിപാടി കൊള്ളാമല്ലോ എന്ന് അപ്പോഴാണ് ഞാന്‍ വിചാരിച്ചതെന്നും സുരാജ് പറയുന്നു.

Also Read: സിനിമയിലെ ഗ്ലാമർ നടിമാർക്ക് ബന്ധം ശരിയാകില്ല; സിനിമയിലേക്ക് വരുന്നവർക്ക് നല്കാനുള്ളത് ഒരേ ഒരു ഉപദേശം മാത്രമാണ്; സോന ഹെയ്ഡൻ

ഒരു പെണ്‍കുട്ടി വേണമെന്ന് താന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് തനിക്ക് മൂന്നാമത് ഒരു പെണ്‍കുട്ടി ജനിച്ചതെന്നും അവള്‍ ജനിച്ചപ്പോള്‍ തനിക്ക് സംസ്ഥാന അവാര്‍ഡും അതിനൊപ്പം ദേശീയ അവാര്‍ഡും കിട്ടിയെന്നും ഒരു ഓസ്‌കാര്‍ അവാര്‍ഡ് കിട്ടുമെങ്കില്‍ നാലമത്തെ കുട്ടിക്കും താന്‍ റെഡിയാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

Advertisement