അന്നും ലക്ഷ്യം സിനിമ തന്നെ, ഇത് സൂരജ് തന്നെയോ ; തന്റെ പഴയ കാല ചിത്രം പങ്കുവെച്ച് താരം

46

പാടാത്ത പൈങ്കിളി താരം സൂരജ് സണ്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സൂരജ് സീരിയലില്‍ നിന്ന് പിന്‍മാറിയ ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ താരം കൂടുതല്‍ സജീവമായത്.

Advertisements

മിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി താരം പങ്കിടാറുണ്ട്. തന്റെ സിനിമ എന്ന ആഗ്രഹത്തെ കുറിച്ചെല്ലാം സൂരജ് പലപ്പോഴും പറഞ്ഞിരുന്നു. ഒടുവില്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ സീരിയല്‍ നിന്നും വിട്ട് നില്‍ക്കുകയാണ് സൂരജ് .

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ട്രെന്‍ടിനൊപ്പം തന്റെ പഴയ കാല ചിത്രം പങ്കുവെക്കുകയാണ് നടന്‍. കണ്ടാല്‍ സൂരജ് ആണെന്ന് യാതൊരു തരത്തിലും സാമ്യം തോന്നാത്ത ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

അന്നും ലക്ഷ്യം സിനിമ തന്നെ എന്നാണ് നടന്‍ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ളത് സൂരജ് ആണെന്ന് കണ്ടാല്‍ പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്.

 

Advertisement