പാടാത്ത പൈങ്കിളി താരം സൂരജ് സണ്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സൂരജ് സീരിയലില്‍ നിന്ന് പിന്‍മാറിയ ശേഷമാണ് സോഷ്യല്‍മീഡിയയില്‍ താരം കൂടുതല്‍ സജീവമായത്.
മിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി താരം പങ്കിടാറുണ്ട് . ഇപ്പോഴിതാ, തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് പറയുകയാണ് നടന്‍. ഓരോരോ സമയദോഷം എന്നാണ് സൂരജ് പറയുന്നത്.
‘എന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ആയിരിക്കുകയാണ്. അത് തിരിച്ചു കിട്ടാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇതുപോലെ ഫേസ്ബുക്ക് ഹാക്ക് ആയി കഴിഞ്ഞാല്‍ അതില്‍ മോശമായിട്ടുള്ള മെസേജസും ഫോട്ടോസും വരുമെന്ന് കേട്ടിട്ടുണ്ട്.
അങ്ങനെ എന്തെങ്കിലും ന്യൂസ് വന്നാല്‍ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കുക. ഓരോരോ സമയദോഷങ്ങള്‍’ എന്നാണ് സൂരജ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത്. വേഗം അക്കൗണ്ട് തിരിച്ചു കിട്ടട്ടെയെന്നാണ് ആരാധകരുടെ കമന്റ്.