മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയല്‍ നടിയാണ് സുരഭി ലക്ഷ്മി. മീഡിയ വണ്‍ ചാനലിലെ എം80 മൂസ എന്ന പരമ്പര യാണ് സുരഭി ലക്ഷ്മിയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങുകയാണ് താരം.
അതേ സമയം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടി കൂടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി അംഗീകാരം എത്തിയത്. മലയാളം ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരുന്ന സുരഭി നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാല്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരഭി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ ജീവിതത്തില്‍ സുരഭി വിജയങ്ങള്‍ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിപിന്‍ സുധാകര്‍ എന്നയാളെയായിരുന്നു സുരഭി വിവാഹം ചെയ്തത്.
2014ല്‍ ആയിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യജീവിതം അധിക കാലം നീണ്ടില്ല. ഇത് വിവാഹമോചനത്തിലെത്തി. അങ്ങനെ 2017ല്‍ ല്‍ ഇരുവരും വേര്‍പിരിഞ്ഞു.ഡിവോഴ്‌സിനു ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് സുരഭിയും വിപിനും പറഞ്ഞിരുന്നു.
വിവാഹബന്ധം വേര്‍പെടുത്തിയത് വ്യക്തിപരമായ കാരണങ്ങളാലാണ് എന്നും മറ്റ് കാര്യങ്ങളൊന്നും പൊതുമധ്യത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സുരഭി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞിരുന്നത്.
ഒന്നിച്ചാണ് വിവാഹമോചനത്തെ കുറിച്ച് ഒന്നിച്ചാണ് തീരുമാനമെടുത്തത്. ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്. ഡിവോഴ്സ് ആയതിന് ശേഷം അടുത്തുളള ചായക്കടയിലേക്കായിരുന്നു തങ്ങള്‍ ആദ്യം പോയതെന്നും അവിടുന്ന് ഒരു ചായ കുടിച്ചതിന് ശേഷമാണ് തങ്ങള്‍ പിരിഞ്ഞതെന്നും സുരഭി ലക്ഷ്മി പറയുന്നു.
വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു. അന്ന് ഫേസ്ബുക്കില്‍ ഞാന്‍ ആ സെല്‍ഫി ഇട്ടതും വലിയ ചര്‍ച്ചയായിരുന്നു. ‘അവസാന സെല്‍ഫി. ഞങ്ങള്‍ ഡിവോഴ്‌സ് ആയിട്ടോ. നോ കമന്റ്‌സ്. ഇനി നല്ല ഫ്രണ്ട്‌സ് ഞങ്ങള്‍’ എന്നാണ് വിപിന്‍ സുരഭിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരുന്നത്.