സുപ്രിയ യാഷിന് മാത്രം കൈകൊടുത്തു, സ്റ്റാർ വാല്യു ഇല്ലാത്തതു കൊണ്ടാണോ ശ്രീനിധിയെ അവഗണിച്ചത്; സുപ്രിയ മേനോനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം

199

കഴിഞ്ഞ ദിവസം ‘കെ.ജി.എഫ് 2’ പ്രൊമോഷൻ വേദിയിൽ യാഷിനോടൊപ്പം തിളങ്ങിയത് നടി ശ്രീനിധിയും സുപ്രിയ മേനോനും ശങ്കർ രാമകൃഷ്ണനുമായിരുന്നു. എന്നാൽ കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ജി.എഫ് നായിക ശ്രീനിധിയെ നിർമ്മാതാവ് സുപ്രിയ മോനോൻ അവഗണിച്ചോ എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. വേദിയിലേക്ക് സുപ്രിയ എത്തിയപ്പോൾ യാഷിനെ മാത്രമേ സുപ്രിയ ഗൗനിച്ചുള്ളൂ എന്ന രീതിയിലാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ.

പ്രൗഢഗംഭീരമായിരുന്നു കെജിഎഫ് 2 പ്രൊമോഷൻ. വേദിയിലേക്ക് കയറിയ ഉടനെ സുപ്രിയ നടൻ യാഷിന് കൈകൊടുത്തു കഴിഞ്ഞാണ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത്. പിന്നാലെ ശങ്കർ രാമകൃഷ്ണനും അതുപോലെ ചെയ്തു. സുപ്രിയയെ കണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ നടി ശ്രീനിധിയെ പക്ഷേ ഒന്ന് നോക്കാൻ പോലും സുപ്രിയയോ ശങ്കറോ തയ്യാറാകാത്തതായാണ് പ്രൊമോഷൻ വീഡിയോയിൽ കാണാനാകുന്നത്.

Advertisements

ALSO READ

തടി കൂടുതൽ ആയതിനാൽ കുട്ടിക്കാലം മുതലെ അങ്ങനെയൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. മറ്റുള്ളവരുടെ കാഴ്ചയാണല്ലോ നമ്മൾ എന്നും മാലാ പാർവതി

ഇതോടെ വിമർശനവുമായി മൂവി ഗ്രൂപ്പുകളിൽ പലരും എത്തിയിട്ടുണ്ട്. ഒരു നടിയോടുള്ള അവഗണനയാണ് സുപ്രിയയും ശങ്കറും നടത്തിയതെന്നുൾപ്പെടെ പലരും പറയുന്നുണ്ട്. ”കണ്ടപ്പോൾ വളരെ വിഷമം തോന്നി. ലുലു മാളിൽ കെ.ജി.എഫിൻറെ പ്രൊമോഷന് എത്തിയ യാഷും, ശ്രിനിധി ഷെട്ടിയും. പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ സ്റ്റേജിൽ വച്ച് യാഷിന് മാത്രം കൈ കൊടുത്ത് കടന്നു പോകുന്നു. സുപ്രിയയെ കണ്ട് എഴുന്നേറ്റ ശ്രീനിധിയെ അവർ ഒന്ന് നേരെ നോക്കുന്നു പോലും ചെയ്തില്ല. ഇതിന് ശേഷം വേദിയിൽ എത്തിയ ശങ്കർ രാമകൃഷ്ണനും ഇതേ ആറ്റിറ്റിയൂഡ് തന്നെ ആയിരുന്നു. സ്റ്റാർ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തിൽ ഒരു അവഗണന”, എന്നായിരുന്നു മൂവി ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്.

‘ഇവിടെ ശരിക്കും ചെറുതായത് ആരാണ്. അത് ആലോചിച്ചാൽ മതി. മര്യാദയുടെ കാര്യത്തിലും മര്യാദകേടിൻറെ അങ്ങേ അറ്റത്തിലും മലയാളി ഒരേ പൊളി ആണ്’ എന്നാണ് വേറൊരാളുടെ കമൻറ്. ‘സുപ്രിയ ശ്രീനിധിയെ നോക്കാതെ മുന്നോട്ടു നടന്നപ്പോഴുള്ള യാഷിൻറെ നോട്ടം ശ്രദ്ധിച്ചിരുന്നുവെന്നും പൃഥ്വിരാജ് ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യാൻ സാധ്യത ഇല്ലെ’ന്നുമാണ് മറ്റൊരു കമൻറ് വന്നിട്ടുള്ളത്.

ALSO READ

ഞാനും സത്യനും അല്ല ലാലാണ് മാറിയത്, ലാലിനാണ് പിശക് പറ്റിയത്, മടുത്തു നിർത്തിക്കൂടെ എന്ന് ചോദിച്ചത് ലാലാണ്, മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യത്തതിന്റെ കാരണം പറഞ്ഞ് ശ്രീനിവാസൻ

എന്നാൽ പരിപാടിയുടെ വീഡിയോ മുഴുവൻ കാണാത്തത് കൊണ്ടാണ് ഇത്തരത്തിൽ വിമർശനമെന്നും സുപ്രിയ ആദ്യം വന്നു കണ്ടത് ശ്രീനിധി ഷെട്ടിയെയാണെന്നും അവരെ കണ്ടു വിശേഷങ്ങൾ പങ്കു വെച്ചതിനു ശേഷമാണ് സുപ്രിയയും, ശങ്കർ രാമകൃഷ്ണനും പോയത്. ശേഷം സ്റ്റേജിൽ വെച്ചാണ് അവർ യാഷ് എന്ന നടനെ അന്ന് ആദ്യമായി കണ്ടത്. അപ്പോൾ അവർ നേരെ ചെന്ന് കണ്ടത് അദ്ദേഹത്തെയാണ്, എന്നും വേറെ ചിലർ സോഷ്യൽമീഡിയയിൽ പറയുന്നുണ്ട്.

 

Advertisement