അമ്മയെക്കാളും പ്രായം ഉണ്ടോ , രണ്ടാം വിവാഹം കഴിച്ചോ എന്നൊക്കെ ആളുകള്‍ ചോദിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞു സുപ്രിയ

768

ആരാധകര്‍ ഏറെയുള്ള താരദമ്പതികള്‍ ആണ് പൃഥ്വിരാജ് സുപ്രിയയും. അഭിനയരംഗത്ത് നിന്ന് സംവിധാന രംഗത്തേക്ക് കടന്ന പൃഥ്വിരാജ് അവിടെയും കഴിവ് തെളിയിച്ചു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും താരത്തെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് കൂടെത്തന്നെയുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു പൃഥ്വിരാജിന്റെ പിറന്നാള്‍.

Advertisements

ഈ ദിനത്തില്‍ ഇരുവരും നേരത്തെ നല്‍കിയ അഭിമുഖമെല്ലാം വൈറലായി. ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു സുപ്രിയ എത്തി. 2011ലായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ ദാമ്പത്യ ജീവിതം ഇന്ന് മനോഹരമായി പോകുന്നു . വിവാഹത്തിന് പിന്നാലെ ഇരുവരും അഭിമുഖം നല്‍കിയിരുന്നു.

അന്ന് താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് സുപ്രിയ തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മയെക്കാളും പ്രായം കൂടുതല്‍ ഉണ്ടോ , വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ സുപ്രിയക്ക് നേരെ വന്നിരുന്നു. ഇതിന് മാസ് മറുപടിയാണ് ഈ ദമ്പതികള്‍ നല്‍കിയത്.

ഈ അടുത്ത് ധന്യ വര്‍മ്മ ഷോയില്‍ സുപ്രിയ എത്തിയപ്പോഴും ഇതേ കാര്യത്തെക്കുറിച്ച് സുപ്രിയ സംസാരിച്ചു. പൃഥിയെ വിവാഹം കഴിച്ചപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്ന സംഭവത്തെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു. സ്‌ക്രീനില്‍ കാണുന്ന പൃഥിയെ അല്ലേ എല്ലാവര്‍ക്കും അറിയുന്നത്. നേരിട്ടുള്ള പൃഥിയെ എത്രപേര്‍ക്ക് അറിയാം.

also read
ശിവ അണ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കും; എമ്പുരാനില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞു താരം
അതേസമയം സുപ്രിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ, ഞാന്‍ എന്നെ തന്നെയാണ് സുപ്രിയയില്‍ കണ്ടത്. സിനിമയില്‍ എങ്ങാനും സുപ്രിയ അഭിനയിച്ചിരുന്നെങ്കില്‍ ലേഡി പൃഥ്വിരാജ് ആയേനെ. എന്തും എന്നെ പോലെ ആളുകളോട് തുറന്നു പറയുന്ന പ്രകൃതമാണ് സുപ്രീയ്ക്ക്. എന്നെക്കുറിച്ച് ആളുകള്‍ എന്തൊക്കെ പറയുന്നു അതെല്ലാം സുപ്രയെക്കുറിച്ചും പറയും എന്ന് ഞാന്‍ മനസ്സിലാക്കി, പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ.

 

https://youtu.be/pqS6gUYSjrE

Advertisement