പൃഥ്വിയുടെ ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് പുറത്ത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് നടന് ചിത്രത്തിലെത്തുന്നത്. സഹായിയായ കലാഭവന്‍ ഷാജോണ്‍ വേഷമിടുന്നുണ്ട്. നിലവില്‍ സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
വണ്ടിപ്പെരിയാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാണ് ലൂസിഫര്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ വിവേക് ഒബ്റോയിയാണ് വില്ലനായെത്തുന്നത്.
അതേസമയം ഈ സിനിമയില്‍ യുവ നായകന് ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്.
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംസുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.