തമിഴകത്ത് ഈയടുത്ത് വലിയ വാർത്താപ്രാധാന്യം നേടിയ വാർത്തയാണ് അഭിനേത്രി അങ്ങാടിതെരു സിന്ധുവിന്റെ മരണം. ക്യാൻസർ രോഗിയായിരുന്ന താരം ചികിത്സക്കായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഭർത്താവ് മരിച്ച മകളും, കൊച്ചുമകളും മാത്രമാണ് സിന്ധുവിന്റെ കൂടെ ഉണ്ടായിരുന്നത്.
പലപ്പോഴായി പല അഭിമുഖങ്ങളിലും തനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ലെന്നും, അത്‌കൊണ്ട് തന്നെ തന്നെ ദയാവധത്തിന് വിധേയയാക്കണമെന്നും താരം അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ സിന്ധുവിന്റെ മരണശേഷം സിന്ധുവിന്റെ സുഹൃത്തുക്കൾ പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോവിഡ് കാലത്ത് മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങിയ സിന്ധുവിനെ പോലെ ഒരാൾക്ക് സഹായവുമായി ആരും ഉണ്ടായിരുന്നില്ല എന്നാണ് പലരും പറയുന്നത്.
സിനെ ഉലകം എന്ന തമിഴ് മാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളും വന്നിരുന്നു. തമിഴകത്തെ സൂപ്പർ താരങ്ങളൊന്നും സിന്ധുവിനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടില്ല. വളരെ കുറച്ച് പേരാണ് സിന്ധുവിനെ സഹായിക്കാനായി മുന്നോട്ട് വന്നത്. ഒരു പക്ഷെ അവർ സഹായിച്ചിരുന്നെങ്കിൽ സിന്ധുവിനെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നു.
മരിക്കുന്നതിന് മുമ്പ് തന്റെ സഹപ്രവർത്തകരായ മിക്ക താരങ്ങളും തന്നെ അവഗണിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നു. കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ചികിത്സക്കുള്ള പണത്തിനായി പലരെയും സമീപിച്ചു. സഹായത്തിനായി തമിഴകത്തിന്റെ തലയായ അജിത്തിനെ വിളിച്ചിരുന്നു. എന്നാൽ അജിത്തിന്റെ മാനേജറെ ഒരു പത്ത് തവണ വിളിച്ചിട്ടും താരത്തോട് സംസാരിക്കാൻ സാധിച്ചില്ല.
കാർത്തിക് എനിക്ക് 20000 രൂപ തന്നു. സാധാരണക്കാരായവർ എനിക്ക് ചെറിയ തുകകൾ തന്നിരുന്നു. പക്ഷെ വലിയ ആർട്ടിസ്റ്റുകളുടെയൊന്നും സഹായം എനിക്ക് ലഭിച്ചില്ല. കോടികളാണ് തമിഴ് സൂപ്പർ താരങ്ങളുടെ പ്രതിഫലം. 100 കോടി രൂപയോളം ഓരോ സിനിമകൾക്കായി താരങ്ങൾ കൈപ്പറ്റുന്നുണ്ട്. പക്ഷേ ആവശ്യ സമയത്ത് സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.