ധനുഷിന്റെ സംവിധാനത്തില്‍ കിടിലന്‍ ബിഗ്ബജറ്റ് ചിത്രം വരുന്നു; നായകന്‍ ഈ സൂപ്പര്‍താരം

23

പവര്‍ പാണ്ടി എന്ന ചിത്രത്തിലൂടെയാണ് നടന്‍ ധനുഷ് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ താരത്തിന്റെ രണ്ടാം സംവിധാന സംരംഭത്തിന് തുടക്കമായിരിക്കുകയാണ്.

Advertisements

ഇതു വരെ പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിംഗ് തിരുനെല്‍വേലിയില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെയാണ് ഇതില്‍ നായകന്‍.

ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ധനുഷിനു പുറമേ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന, ശരത് കുമാര്‍, അതിഥി റാവു ഹൈദരി, എസ് ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുന ചെയ്ത വേഷത്തിനായി ആദ്യം രജനീകാന്തിനെയാണ് സമീപിച്ചിരുന്നത്.

എന്നാല്‍ രാഷ്ട്രീയ തിരക്കുകളിലേക്ക് നീങ്ങുന്നതിനാല്‍ രജനി ഈ ചിത്രം വേണ്ടെന്നുവെക്കുകയായിരുന്നു.
വന്‍ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷീന്‍ റോള്‍ഡനാണ് സംഗീതസംവിധാനം. ഓം പ്രകാശാണ് ഛായാഗ്രഹകന്‍.

Advertisement