മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ന്റെ കേരള പ്രീമിയറിന് മലയാളത്തിലെ മുതിര്‍ന്ന സംവിധായകരില്‍ പലരുമെത്തിയിരുന്നു. ചിത്രം കണ്ട ശേഷം ചിത്രത്തെയും മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ പ്രകടനത്തെയും വാനോളം പുകഴ്ത്തുന്ന അഭിപ്രായങ്ങളാണ് സത്യന്‍ അന്തിക്കാടും കമലും സിബി മലയിലുമൊക്കെ പറഞ്ഞത്.
ഇന്നത്തെ റിലീസിന് ശേഷം ചിത്രം കണ്ട അനുഭവം പറയുകയാണ് മലയാളത്തിന്റെ യുവനിരയിലെ ശ്രദ്ധേയ നടന്‍ സണ്ണി വെയ്ന്‍.
മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പെന്ന് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഒപ്പം താനൊരു മമ്മൂട്ടി ആരാധകനാണെന്നും എന്ന് സണ്ണി വെയ്‌നിന്റെ കുറിപ്പ്.
നിരൂപകരും ആദ്യദിന പ്രേക്ഷകരും ഒരേപോലെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. മാസ് ഫോര്‍മുല സിനിമ അല്ലാതിരുന്നിട്ടും അനേകം ഹൗസ്ഫുള്‍ ഷോകള്‍ കേരളത്തില്‍ ഇന്ന് ചിത്രത്തിന് ലഭിച്ചു.
അടുത്തകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് പബ്ലിസിറ്റി ലഭിച്ച ചിത്രവും ഇതാണ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെയൊരുക്കിയ തമിഴിലെ മുന്‍നിര സംവിധായകന്‍ റാമിന്റെ കരിയറിലെ നാലാം ചിത്രമാണ് പേരന്‍പ്.
അമുദവന്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ് മമ്മൂട്ടിയുടെ കഥാപാത്രം. സാധനയാണ് അമുദവന്റെ മകളായി എത്തുന്നത്. ഇമോഷണല്‍ ഡ്രാമയാണ് ചിത്രം.