പോ ൺ ചിത്രങ്ങളിലെ നായികയായി വന്ന് പിന്നീട് ബോളിവുഡിൽ ചേക്കേറിയ താരമാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗർ വോഹ്യ എന്നാണ് സണ്ണി ലിയോണിന്റെ മുഴുവൻ പേര്. 2012 ലാണ് ജിസം 2 എന്ന ചിത്രത്തിലൂടെ സണ്ണി ലിയോൺ ബോളിവുഡിൽ അരങ്ങേറിയത്. സിനിമക്ക് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സണ്ണി ലിയോൺ മുന്നിട്ടിറങ്ങാറുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലടക്കം ലക്ഷക്കണക്കിന് ആരാധകരാണ് സണ്ണി ലിയോണിനുള്ളത്.
ഇന്ത്യയിലെ മറ്റേത് സ്ഥലത്തേക്കാളും സണ്ണി ലിയോൺ എത്തുമ്പോൾ ഇളകി മറിയുന്നത് കേരളമാണ്. താര്തതിനും കേരളത്തോട് പ്രത്യേക സ്‌നേഹമുണ്ട്. ഇപ്പോഴിതാ വീണ്ടും കേരളത്തിലെത്തി ആരാധകരുടെ ഹൃദയം കവരുകയാണ് സണ്ണി. കസവ് സാരിയുടുത്ത് കോഴിക്കോട്ടേക്കാണ് താരമെത്തിയത്.
സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോൺ എത്തിയത്. ഭിന്ന ശേഷി കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ അവരുമായി സമയം ചിലവഴിക്കുകയും ചെയ്താണ് മടങ്ങിയത്.
പതിവുപോലെ ആരാധകരുടെ ബാഹുല്യംകാരണം പരിപാടിക്ക് ഒരു പാട് തടസങ്ങളും നേരിടേണ്ടി വന്നു. സണ്ണി ലിയോണെ കാണുന്നള്ള തിരക്ക് കാരണം പോലീസ് ഇടപെടലുമുണ്ടായി. വലിയ രീതിയിൽ വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചത്.
എന്നാൽ തിരക്കേറിയതോടെ സുരക്ഷാ വീഴ്ചയിലേക്ക് കാര്യങ്ങൾ നീങ്ങി. ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തേക്ക് എത്തിച്ചത്.
ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് കോഴിക്കോട് സരോവരത്ത് ഒരുക്കിയ ഫാഷൻ ഷോ നേരത്തെ നിർത്തി വച്ചത് വലിയ വിവാദമായിരുന്നു.
സരോവരം ട്രേഡ് സെന്ററിലാണ് ഫാഷൻ റേയ്‌സ് എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മുന്നൂറ് കുട്ടികളുൾപ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷൻ ഷോയിലേക്ക് രജിസ്റ്റർ ചെയ്തത്. എൻട്രി ഫീസായി ആറായിരം രൂപയും വാങ്ങിയിരുന്നു.
എന്നാൽ, സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് പങ്കെടുക്കാനെത്തിയവർ ബഹളം വെച്ചു. സംഘാടകരുമായുള്ള തർക്കം പിന്നീട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. പലർക്കും കോസ്റ്റ്യൂം ഏറെ വൈകിയാണ് കിട്ടിയതെന്ന് പങ്കെടുക്കാനെത്തിയവർ പറഞ്ഞിരുന്നു. കിട്ടിയ വസ്ത്രങ്ങൾക്ക് നിലവാരമില്ലെന്നും പങ്കെടുക്കാനെത്തിയവർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
ഒടുവിൽ പ്ര തി ഷേധം ശക്തമാക്കിയതോടെ സ്ഥലത്തെത്തിയ നടക്കാവ് പോ ലീ സ് സ്ഥലത്തെത്തി പരിപാടി നിർത്തി വെയ്പ്പിച്ചു. ശേഷം ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ പോലീസ് ക സ്റ്റ ഡി യിലുമെടുത്തു. സംഘാടകർക്കെതിരെ നടക്കാവ് പോ ലീ സ് കേസും എടുത്തു.
എന്നാൽ, പങ്കെടുക്കാനെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനഃപൂർവ്വം ചിലർ പ്ര ശ്‌ന ങ്ങൾ സൃഷ്ടിച്ചതാണെന്നുമാണ് ഫാഷൻ ഷോ സംഘാടകരുടെ വിശദീകരണം. എക്‌സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ഷോ ഒരുക്കിയത്.