താരസുന്ദരി സണ്ണി ലിയോൺ പോൺ സിനിമാ രംഗത്തുനിന്നും എത്തി ബോളിവുഡിൽ ചുവടുറപ്പിച്ച നടിയാണ്. സൽമാൻ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതായിരുന്നു നടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടർന്ന് ബോളിവുഡിൽ കൂടുതലായി ഗ്ലാമർ വേഷങ്ങളിൽ നടി അഭിനയിച്ചിരുന്നു.
ബോളിവുഡിനു പുറമെ തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് സണ്ണി ലിയോൺ. സണ്ണിയുടെ പുതിയ സിനിമകൾക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. ഒരു പോൺ താരത്തിന് ലഭിക്കുന്നതിനെക്കാൾ വലിയ സ്വീകാര്യതയാണ് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മധുരരാജയിലെ സണ്ണിയുടെ ഐറ്റം ഡാൻസ് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ പോൺ നിരോധനം ഭയന്നാണോ കരിയർ വിട്ടതെന്ന ചോദ്യത്തിന് സണ്ണി നൽകിയ മറുപടി വൈറലായിരുന്നു. അർബാസ് ഖാൻ അവതാരകനായെത്തുന്ന ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു സണ്ണി ലിയോൺ.
അമേരിക്കയിലെ പോൺ സിനിമാ രംഗത്ത് തിളങ്ങിയ സണ്ണി ലിയോൺ അവിടെ ചുവടുറപ്പിക്കും മുൻപായിരുന്നു ഇന്ത്യയിലേക്ക് ചേക്കേറിയിരുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് പോൺ സിനിമകളിൽ അഭിനയിച്ചതെന്ന് നടി മുൻപ് തുറന്നുപറഞ്ഞിരുന്നു.
അവരുടെ വലിയ എതിർപ്പുകളെയെല്ലാം മറികടന്നുകൊണ്ടായിരുന്നു നടി കരിയർ തുടങ്ങിയിരുന്നത്. ഇത്തരത്തിലുളള നിരവധി സിനിമകളിൽ അഭിനയിച്ച നടി പിന്നീട് ഇന്ത്യയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ആയിരുന്നു നടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയിരുന്നത്.
തുടർന്ന് ബോളിവുഡിൽ നിരവധി അവസരങ്ങൾ നടിക്ക് വന്നു തുടങ്ങി. ആദ്യ ചിത്രമായ ജിസം 2 ശ്രദ്ധിക്കപ്പെട്ടതോടെ ബോളിവുഡിൽ തിരക്കേറുകയായിരുന്നു താരത്തിന്. ഗ്ലാമർ റോളുകൾ കൂടുതലായ ചെയ്ത നടി ബോളിവുഡിലെ ഹോട്ട് താരസുന്ദരിമാരിൽ ഒരാളായി അറിയപ്പെട്ടു.
കൂടാതെ ഒരു പോൺ താരത്തിന് നൽകുന്ന സ്വീകാര്യതയേക്കാൾ കൂടുതൽ ആരാധകർ സണ്ണിക്ക് നൽകിയിരുന്നു.
അർബാസ് ഖാന്റെ ചാറ്റ് ഷോയിൽ വന്ന ചോദ്യത്തിന് നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. പോൺ നിരോധനം ഭയന്നാണോ കരിയർ വിട്ടതെന്ന ചോദ്യത്തിന് കാര്യമായും, ഞാൻ ദീർഘവീക്ഷണമുളള ഒരാളാണെന്നായിരുന്നു സണ്ണി ലിയോണിന്റെ മറുപടി.
അത്തരം സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും നടി പറയുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ തീരുമാനവും എടുക്കാറുളളത്. ആ ഒരു സാഹചര്യത്തിൽ പോൺ സിനിമയിൽ അഭിനയിക്കണമെന്ന തീരുമാമം ശരിയായിരുന്നു.
പീന്നീട് മാറ്റങ്ങൾ സംഭവിച്ചു. പിന്നീട് അത് ഉപേക്ഷിച്ച തീരുമാനവും എനിക്ക് ശരിയായി തോന്നി. അഭിമുഖത്തിൽ സംസാരിക്കവേ സണ്ണി ലിയോൺ തുറന്നുപറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സണ്ണിയുടെ വെബ് സീരിസിൽ നടിയുടെ ജീവിതം കൂടുതലായി കാണിച്ചിരുന്നു. ഇപ്പോൾ സിനിമകൾക്കു പുറമെ കുടുംബവും നല്ല രീതിയിലാണ് സണ്ണി ലിയോൺ മുന്നോട്ടുകൊണ്ടുപോവുന്നത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയുമെല്ലാം നടി പങ്കുവെക്കാറുണ്ട്. ഐറ്റം ഡാൻസുകളുമായിട്ടാണ് നടി കൂടുതലായും എത്താറുളളത്. അടുത്തിടെ നടി അഭിനയിച്ച മധുരരാജയിലെ ഐറ്റം ഡാൻസ് തിയ്യേറ്ററുകളിൽ തരംഗമായി മാറിയിരുന്നു.