മിമിക്രി വേദിയിൽ നിന്ന് സിനിമാലോകത്തേക്കെത്തിയ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം സണ്ണി ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ വെള്ളത്തിന് ശേഷം ജയസൂര്യയുടേതായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത് ശങ്കറാണ്.
സോഷ്യൽമീഡിയയിലടക്കം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് പൂർത്തിയാക്കിയ സണ്ണി എന്ന സിനിമയുടെ വെല്ലുവിളികളെ കുറിച്ച് ജയസൂര്യ മനസ്സ് തുറക്കുകയാണ്.
ALSO READ
മിമിക്രി ക്കാരനായും മിനിസ്‌ക്രീൻ അവതാരകനായും തിളങ്ങി പിന്നീട് സിനിമാലോകത്തേക്കെത്തിയ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം സണ്ണി ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ വെള്ളത്തിന് ശേഷം ജയസൂര്യയുടേതായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത് ശങ്കറാണ്. സോഷ്യൽമീഡിയയിലടക്കം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പൂർത്തിയാക്കിയ സണ്ണി എന്ന സിനിമയുടെ വെല്ലുവിളികളെ കുറിച്ച് ജയസൂര്യ മനസ്സ് തുറക്കുകയാണ്.
തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായത്. ശേഷം ടിവി ചാനലിൽ അവതാരകനായി കുറച്ചുനാൾ. പിന്നീട് അഭിനയത്തിലേക്ക് കടന്നു. ജൂനിയർ ആർട്ടിസ്റ്റായാണ് സിനിമയിൽ തുടക്കം. 1995-ൽ ത്രീമെൻ ആർമി എന്ന സിനിമയിലൂടെയിൽ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് പത്രം, ദോസ്ത് സിനിമകളിലായിരുന്നു. 2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന സിനിമ ജയസൂര്യയ്ക്ക് ബ്രേക്കായി. പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചു. ജയസൂര്യയുടെ 100-ാം ചിത്രമായ സണ്ണി ഒടിടി റിലീസായെത്തിയിരിക്കുകയാണ്.
വില്ലനായാണ്, കൊമേഡിയനാണ്, നായകനാണ്, സ്വഭാവനടനാണ്, വിവിധ രീതിയിലാണ് സിനിമയിൽ ജയസൂര്യയുടെ റേഞ്ച്. പുതിയ തലമുറയിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള നായകൻ – സംവിധായകൻ കൂട്ടുകെട്ടാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും. ഇവരുടെ പുതിയ ചിത്രമാണ് സണ്ണി. സണ്ണിയെ കുറിച്ചും തൻറെ സിനിമാ ജീവിതത്തെ കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ മനസ്സ് തുറന്നത്. ഒരോ സിനിമയും തനിക്ക് പുതിയ പാഠമാണെന്നും തന്നെ താൻ പുതുക്കികൊണ്ടിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. 20 വർഷം മുൻപത്തെ ജയസൂര്യയല്ല ഇപ്പോഴത്തേതെന്നും അദ്ദേഹം പറയുകയുണ്ടായി.
ALSO READ
വ്യാജ പ്രചാരണം ആണത് ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല: വെളിപ്പെടുത്തലുമായി ഗൗതമി നായർ
രഞ്ജിത് എനിക്ക് തന്ന വേഷങ്ങളെല്ലാം യുണീക് ആയിരുന്നു. പുണ്യളൻ അഗർബത്തീസ് മുതലാണ് ഞങ്ങളുടെ കൂട്ടുക്കെട്ട് തുടങ്ങിയത്. സുസുധി വാത്മീകം, പ്രേതം, ഞാൻ മേരിക്കൂട്ടി തുടങ്ങി ഓരോ സിനിമയിലും വൈവിധ്യമാർന്ന വേഷങ്ങൾ രഞ്ജിത്ത് നൽകി, ഇപ്പോൾ സണ്ണിയും. ആദ്യം സണ്ണിയുടെ കഥ കേട്ടപ്പോൾ ഞാൻ ചെയ്യേണ്ടെന്നാണ് കരുതിയിരുന്നത്, ഒരാളെ തന്നെ കണ്ണുകൊണ്ടിരുന്നാൽ പ്രേക്ഷകർക്ക് മടുക്കില്ലേയെന്ന ആശങ്കയുണ്ടായിരുന്നു, ജയസൂര്യ പറയുന്നു.
ഏറെ ചർച്ചകൾക്കൊടുവിൽ സണ്ണി മനസ്സിൽ കയറി. അതിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ കഴിഞ്ഞു. ഏറെ വെല്ലുവിളി ഉയർത്തിയ കഥാപാത്രമാണിത്. സിനിമയുടെ ചിത്രീകരണം നടന്നത് ഒരു ഹോട്ടലിലെ മുറിയിലാണ്. ഞങ്ങളെല്ലാവരും താമസിച്ചത് ആ ഹോട്ടലിൽ തന്നെയായിരുന്നു. രാത്രി ഏറെ വൈകിയും ചർച്ചകൾ നടത്തുമായിരുന്നു. ജയസൂര്യ, രഞ്ജിത്ത്, മധു നീലകണ്ഠൻ അങ്ങനെ ഞങ്ങളുടെ കൂട്ടായ ശ്രമമാണ് സണ്ണിയെന്ന് ജയസൂര്യ.
ഞാനും മഞ്ജുവും ഒരുമിച്ചെത്തുന്ന മേരി ആവാസ് സുനോയാണ് അടുത്തതായി ഒരുങ്ങുന്നത്. ആദ്യമായാണ് ഞങ്ങൾ ഒരുമിച്ചെത്തുന്നൊരു സിനിമ. ഏറെ പ്രതിഭയുള്ളവരാണവർ. നമുക്കൊപ്പം അഭിനയിക്കുന്നവരുമായുള്ള സൗഹൃദമൊക്കെ നമ്മുടെ പ്രകടനത്തിലും പ്രതിഫലിക്കുമെന്നാണല്ലോ. മഞ്ജു എൻറെ നല്ല സുഹൃത്താണ്. ഏറെ സന്തോഷമാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നതിൽ. എന്നേക്കാൾ മുന്നേ സിനിമാലോകത്തെത്തിയ ആളുകളുമായുള്ള സൗഹൃദം ആസ്വദിക്കാനാകുന്നത് അവരുടെ അനുഭവ കഥകളും മറ്റുമൊക്കെ കേട്ടിരിക്കുമ്പോഴാണ് എന്നും ജയസൂര്യയുടെ പറയുന്നു.
സിനിമയിൽ നൂറ് ചിത്രങ്ങൾ പൂർത്തിയാക്കിയത് ഭാഗ്യമായി കാണുന്നു. സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിവിനൊപ്പം ഭാഗ്യവും വേണമെന്നാണ് എനിക്ക് തോന്നാറുള്ളത്. ഞാനെന്ന വ്യക്തി എന്നിലെ നടനെ നശിപ്പിക്കില്ലെന്നും എന്നെ തന്നെയും സിനിമയേയും ചതിക്കില്ലെന്നും ഉള്ള ജീവിതതത്വം മുന്നോട്ട് നയിക്കുന്നുവെന്നും അതിനായി സ്വയം നവീകരിച്ചും സത്യസന്ധമായും മുന്നോട്ടുപോകുന്നുവെന്നും ജയസൂര്യ പറയുന്നുണ്ട്.