കാസര്‍കോഡ് റോഡരികില്‍ നില്‍ക്കുന്ന ഈ താരത്തെ മനസിലായോ ?

91

ബോളിവുഡ് സിനിമകളില്‍ നായികയായി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

Advertisements

ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. തെന്നിന്ത്യയിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.

താരത്തിന്റെ മലയാളത്തിലെ പുതിയ സിനിമയുടെ ഷൂട്ടിങ് കാസര്‍കോഡ് വെച്ചു നടക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കാസര്‍കോഡ് ആണ് സണ്ണി ലിയോണ്‍ ഉള്ളത്.

കാസര്‍കോഡ് റോഡരികില്‍ നിന്നും ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്ന് നിന്ന് അല്‍പ്പനേരം സംസാരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മൊബൈലില്‍ ആരോ പകര്‍ത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വിഡിയോയും സണ്ണി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

 

 

 

Advertisement