മലയാളത്തിലേയ്ക്ക് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ എത്തുന്നതായി വാര്‍ത്ത വന്നിരുന്നു. രംഗീല എന്ന സിനിമയിലൂടെ താന്‍ മലയാളത്തിലേക്ക് വരികയാണെന്ന് ഔദ്യോഗികമായി സണ്ണിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആരാധകരെ ആവേശത്തിലാക്കി പുതിയ റിപ്പോര്‍ട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി എത്തുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ 2 ലാണ് താരം എത്തുന്നതെന്നും സൂചന.
എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണം ഇതുവരെയും ഉണ്ടായിട്ടില്ല. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത സണ്ണി ലിയോണ്‍ പ്രഖ്യാപിച്ചത്.
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്.
ഇപ്പോഴിതാ, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണിയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഔദ്യോഗികമായ തെളിവുകള്‍ വന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് സൂചന.
മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമം ഉണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.