പോണ്‍ രംഗത്തുനിന്നുമെത്തിയ സണ്ണി ലിയോണ്‍ അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സ്ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമാണ് താരത്തിനുള്ളത്.
ബോളിവുഡില്‍ എത്തിയ സമയത്ത് മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ മനസ് തുറക്കുന്നത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്‌റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് സണ്ണി തുറന്നു പറഞ്ഞു. അതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിയ്‌ക്കേണ്ടിവന്ന തനിക്കൊപ്പം ഒരാള്‍ മാത്രമാണ് അവസാനം സ്‌റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും സണ്ണി പറഞ്ഞു.
സിനിമാമേഖലയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലെന്നും എന്നാല്‍ അടുപ്പമുള്ള ചിലരുണ്ടെന്നും താരം പറഞ്ഞു. എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂ. പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും മറ്റ് പലതുമാണെന്നും താരം പറഞ്ഞു.