സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി ! വരന്‍ ആരെയെന്നറിയണോ ?വിവാഹ വീഡിയോ കാണാം…

27

‘ബോളിവുഡിലെ മിന്നും താരം സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി’. ആരാധകരെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത സത്യമാണ്.2011ല്‍ വിവാഹിതരായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ രാജകീയ വിവാഹം ഒന്നുകൂടി പകര്‍ത്തി.

Advertisements

സണ്ണിയുടെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്. മാര്‍ക് ബക്‌നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം.

സണ്ണിയുടെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

മുന്‍ പോണ്‍താരമായിരുന്ന സണ്ണി ബോളിവുഡിലെത്തിയതോടെ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. സണ്ണിയുടെ ജീവിത കഥ പറയുന്ന കരണ്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

എന്തായാലും താരത്തിന്റെ വിവാഹം ഒന്നു കൂടി കാണാനുള്ള ഭാഗ്യമുണ്ടായതിന്റെ ത്രില്ലിലാണ് ആരാധകര്‍.

Advertisement