ബോളിവുഡ് സണ്ണി ലിയോൺ സിനിമയ്ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന നടിയാണ്.
പോൺ സിനിമകളിലൂടെ ബോളിവുഡിലേക്ക് കാലെടുത്തുവച്ച താരം വളരെ പെട്ടന്നു തന്നെ ആരാധകരെ കീഴടക്കി.
അർബാസ് ഖാൻ അവതാരകനായെത്തുന്ന ചാറ്റ് ഷോയിൽവെച്ച് സണ്ണി തനിക്കുണ്ടായ ദുരനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞു.
അതിനിടെ സഹപ്രവർത്തകനായിരുന്ന പ്രഭാകർ എന്നൊരാളുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സണ്ണി ലിയോൺ പൊട്ടിക്കരയുകയാണുണ്ടായത്.
വൃക്കരോഗം ബാധിച്ച പ്രഭാകറിന്റെ ചികിത്സയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിച്ചു കൊണ്ട് സണ്ണി ലിയോൺ കുറച്ചു നാളുകൾക്ക് മുൻപ് രംഗത്ത് വന്നിരുന്നു.
എന്നാൽ ഒരുപാട് പേർ ഇതിനെ വിമർശിക്കുകയാണുണ്ടായത്. ഇയാൾ മരണപ്പടുകയും ചെയ്തു.
കോടികൾ സമ്ബാദിക്കുന്ന നടി എന്തിനാണ് സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരോട് ഇരക്കുന്നത് എന്നതായിരുന്നു പലരുടേയും ചോദ്യം.
പ്രഭാകറിന് വൃക്ക മാറ്റി വെക്കാൻ സണ്ണി ലിയോൺ ഒരു ബാഗിന് ചെലവാക്കുന്ന പണം മതിയെന്നും ചിലർ പോസ്റ്റിന് മറുപടിയായി കുറിച്ചു. ഇതെക്കുറിച്ച് സംസാരിച്ചപ്പോഴാണ് സണ്ണി ലിയോൺ വികാരാധീനയായത്.
താൻ പോസ്റ്റ് ഇടുന്നതിനു മുൻപു തന്നെ പ്രഭാകറിന് അസുഖം ഉണ്ടായിരുന്നെന്നും അപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ചെലവും വഹിച്ചിരുന്നത് താനും ഡാനിയും കൂടി ആയിരുന്നെന്നും സണ്ണി പറയുന്നു.
വൃക്ക അത്രമാത്രം തകരാറിലായതിനാൽ ആശുപത്രി ചെലവിനും, രക്തം മാറ്റി വയ്ക്കുന്നതിനും നല്ല തുക ആവശ്യമായിരുന്നു സണ്ണി പറയുന്നു.
ഒരുപാട് കാലം പരിചയമുള്ള സുഹൃത്തുക്കളോ അല്ലെങ്കിൽ സഹപ്രവർത്തകനോ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്‌ബോൾ നമ്മൾ സ്വാഭാവികമായും പരിഭ്രാന്തരാകും.
പ്രഭാകർ വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളായിരുന്നു. ആളുകൾക്ക് അയാളെ വലിയ ഇഷ്ടവുമായിരുന്നു.
അയാളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാൻ അത് പോസ്റ്റ് ചെയ്തത്, അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്.
ഇൻഡസ്ട്രിയിൽ അദ്ദേഹത്തെ സഹായിക്കാൻ ആർക്കെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അത് ചെറിയ തുകയാണെങ്കിൽ പോലും അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്.
ഒരിക്കൽ പോലും പ്രഭാകർ എന്നോട് സഹായം ചോദിച്ചിട്ടില്ല. അസുഖത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ഞാനും ഡാനിയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പരമാധി ശ്രമിച്ചു. പക്ഷേ ഞങ്ങൾ തോറ്റു, മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി കളഞ്ഞു സണ്ണി ലിയോൺ പറഞ്ഞു.