മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. റിയാലിറ്റി ഷോയുടെ സീസൺ ഫോർ ഈ അടുത്തകാലത്തായാണ് അവസാനിച്ചത്. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ദിൽഷ പ്രസന്നനായിരുന്നു.ബിഗ് ബോസ് ട്രോഫിയും 50 ലക്ഷം രൂപയുമായിരുന്നു ദിൽഷയ്ക്ക് ലഭിച്ചത്.
റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തി ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ ഗായകനാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി. ബിഗ് ബോസ് സീസൺ ഫോറിൽ ബ്ലെസ്ലിക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. പരിപാടിയുടെ അവസാനം ദിൽഷയും ബ്ലെസ്ലിയും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു.
ഷോയിൽ നിന്ന് പുറത്തായിട്ടും ആരാധകരുടെ പ്രിയങ്കരനായ റോബിൻ കഴിഞ്ഞാൽ ബ്ലെസ്ലിക്കായിരുന്നു ഏറ്റവും കൂടുതൽ ആരാധകർ. ട്രോഫി നൽകേണ്ടിയിരുന്നത് ബ്ലെസ്ലിക്കായിരുന്നുവെന്നും ഏറ്റവും ഇന്റലിജന്റായി കളിച്ച മത്സരാർഥി ബ്ലെസ്ലിയായിരുന്നുവെന്നുമൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ചെറിയ പ്രായത്തിൽ തന്നെ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ടുതുടങ്ങിയ ബ്ലെസ്ലിക്ക് എന്തും വെട്ടിത്തുറന്നുപറയുന്ന ആളെന്നൊരു ഇമേജുമുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ എനിക്ക് മെസേജ് അയക്കാറുണ്ടെന്ന് ബ്ലെസ്ലി പറയുന്നു. ബിഗ് ബോസിന് ശേഷം കുറച്ച് പ്രൊപ്പോസലൊക്കെ വന്നിരുന്നു. ഭാവി പരിപാടികളൊക്കെ ആലോചിച്ച് തീരുമാനം എടുത്ത് കൊണ്ടിരിക്കുകയാണ്. സംഗീതത്തിന് പ്രധാന്യം നൽകി പുതിയ ഓരോന്ന് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. പിന്നെ സിനിമയും ചെയ്യാനുണ്ടെന്ന് ബ്ലെസ്ലി സൂചിപ്പിക്കുന്നു.
തന്റെ സിനിമയെ കുറിച്ച് വൈകാതെ അനൗൺസ് ചെയ്യാമെന്നും ബ്ലെസ്ലി പറയുന്നുണ്ട്. ഒരു ആർട്ടിസ്റ്റായ എനിക്ക് എന്റെ ആർട്ട് തിരിച്ച് പിടിക്കാൻ ആ കുട്ടി ഒരുപാട് സഹായിച്ചു. ഞാൻ ഏറ്റവും ഡിപ്രഷനായിരുന്ന സമയത്ത്, എനിക്ക് ഏറ്റവും കൂടുതൽ തെറ്റുകൾ സംഭവിച്ചെന്ന് തോന്നിയ കാലത്ത് വല്ലാതെ ഡൗണായി പോയിരുന്നു. അന്ന് ടോം ബോയി പോലൊരു പെൺകുട്ടിയാണ് എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്തത്. ഇന്നും അവളെന്റെ സുഹൃത്താണ്. അവരുടെ ജീവിതം കണ്ട് ഞാൻ ഒത്തിരി പ്രചോദനം ഉൾകൊണ്ടിട്ടുണ്ട്. ഒരു ആർട്ടിസ്റ്റായ എനിക്ക് എന്റെ ആർട്ട് തിരിച്ച് പിടിക്കാൻ ആ കുട്ടി ഒരുപാട് സഹായിച്ചു. പേര് ഞാൻ പറയുന്നില്ല.- എന്നും ബ്ലെസ്ലി പറയുന്നു.
അതേസമയം, ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ബ്ലെസ്ലി നടത്തുന്നുണ്ട്. സണ്ണി ലിയോണിനൊപ്പം പ്രോഗ്രാം ചെയ്യാൻ പോവുന്ന കാര്യമാണ് ബ്ലെസ്ലി പങ്കുവെച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലുമായിട്ടാണ് പരിപാടി.
അതിന്റെ പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണെന്നും പാട്ടിനൊപ്പം കുറച്ച് ഡാൻസും ഉണ്ടെന്ന് താരം വ്യക്തമാക്കി. ആദ്യമായി ഡാൻസ് ചെയ്യുന്നത് കൊണ്ട് അതിന്റെയും പരിശീലനം നടക്കുന്നു. സണ്ണി ചേച്ചിയുടെ കൂടെയല്ല ഞാൻ ചെയ്യുന്നത്. എന്റെ സെഗ്മെന്റ് കഴിഞ്ഞതിന് ശേഷമാണ് ചേച്ചിയുടേതെന്നാണ് താരത്തിന്റെ വാക്കുകൾ.
ബിഗ് ബോസിന് മുൻപ് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നിൽക്കുകയായിരുന്നു. ശരീരം നോക്കുകയും പാട്ട് നോക്കുകയുമൊക്കെ ചെയ്തു. പക്ഷേ ഷോ യിൽ പോയതോടെ എന്റെ പല കാര്യങ്ങളും മിസ് ചെയ്യുന്നുണ്ട്. കുറച്ച് ഡൗണായി. അത് ബിഗ് ബോസ് വീടിന്റെ പ്രത്യേകതയാണ്. ആൾക്കാർ എല്ലാവരും കാണുമ്പോൾ അവർക്കെല്ലാം ഞാൻ ഫസ്റ്റാണ്. മോനെ അത് ചെയ്യാണ്ടായിരുന്നു, ഇത് പറയേണ്ടായിരുന്നു എന്നൊക്കെ പറയും. അതൊക്കെ ഷോ യുടെ ഭാഗമായി ഞാനവിടെ കളഞ്ഞുവെന്നും ബ്ലെസ്ലി വ്യക്തമാക്കുന്നു.